Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍; നിയമന ഉത്തരവില്‍ ഒപ്പിട്ട് ഗവര്‍ണര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍; നിയമന ഉത്തരവില്‍ ഒപ്പിട്ട് ഗവര്‍ണര്‍

Reporter 3 months ago

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷറായി എൻ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം. നിയമന ഉത്തരവില്‍ ഗവർണർ ഒപ്പിട്ടു.

എൻ ശേഷാദ്രിനാഥനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നേരത്തെ സംസ്ഥാന സർക്കാർ ശുപാർശ ചെയ്തിരുന്നു. ശേഷാദ്രിനാഥന്റെ നിയമത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തെത്തിയിരുന്നു.

ശേഷാദ്രിനാഥിന്റെ നിയമനശുപാര്‍ശയില്‍ കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിൻ്റെ ശുപാർശ ഗവർണർ അംഗീകരിച്ചിരിക്കുന്നത്. വിഷയത്തില്‍ ഹൈക്കമാന്റ് ഇടപെടുകയും നിയമന ശുപാര്‍ശക്കെതിരെയുള്ള പരാതികള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ശേഷാദ്രിനാഥന്റെ സംഘപരിവാര്‍ പശ്ചാത്തലം ഉള്‍പ്പെടെ പരിശോധിക്കാനാണ് ഹൈക്കമാന്റ് നിര്‍ദേശം നല്‍കിയത്. കൂടിയാലോചന നടത്താതെയുള്ള നിയമനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അതൃപ്തി ഉയര്‍ന്നതോടെയായിരുന്നു നീക്കം.




വീര്യം കുറഞ്ഞ മദ്യം കേരളത്തില്‍ വില്‍ക്കണമോയെന്ന് തീരുമാനിക്കേണ്ടത് UDF: നികുതി നിർദ്ദേശങ്ങളില്‍ ഉറച്ച്‌ മുഖ്യമന്ത്രി

നിയമന ശുപാര്‍ശക്കെതിരെ കോണ്‍ഗ്രസില്‍ നിന്നും യൂത്ത് കോണ്‍ഗ്രസില്‍ നിന്നുമടക്കം എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി മുഖ്യമന്ത്രി വി ഡി സതീശനുമായി സംസാരിച്ചിരുന്നു. പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച നടത്തണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി മന്ത്രിമാരുമായി ഇക്കാര്യം സംസാരിച്ചു. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ച നടത്തുകയും സണ്ണി ജോസഫ്, കെ എം ഷാജി എന്നിവരുമായി കൂടിയാലോചിക്കുകയും ചെയ്തിരുന്നു.

എന്‍ ശേഷാദ്രിനാഥനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസാണ് ആദ്യം രംഗത്തെത്തിയത്. ശേഷാദ്രിനാഥന്റെ നിയമനം പുനഃപരിശോധിക്കണമെന്നും തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതാണെന്നും പി എം നിയാസ് പറഞ്ഞിരുന്നു.

Content Highlights: N Seshadrinathan Appointed as Kerala State Election Commissioner

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter