Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എവര്‍ഗ്രീൻ ജോഡി ഈസ് ബാക്ക്, ഇത് കലക്കും! ചിരിപ്പിച്ച്‌ ജയറാം-ഉര്‍വശി ചിത്രം പരിമള ആൻഡ് കോ ട്രെയ്‌ലര്‍

എവര്‍ഗ്രീൻ ജോഡി ഈസ് ബാക്ക്, ഇത് കലക്കും! ചിരിപ്പിച്ച്‌ ജയറാം-ഉര്‍വശി ചിത്രം പരിമള ആൻഡ് കോ ട്രെയ്‌ലര്‍

Reporter 2 weeks ago

സൂപ്പർ ഹിറ്റ് താരജോഡികളായ ജയറാം- ഉർവശി ടീം ഒന്നിക്കുന്ന തമിഴ് ചിത്രം 'പരിമള ആൻഡ് കോ' ട്രെയ്‌ലർ പുറത്ത്.

ജൂണ്‍ 5 ന് ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്ന ചിത്രം കേരളത്തില്‍ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലനാണ്. പ്രശസ്ത തമിഴ് സംവിധായകൻ പാണ്ഡിരാജ്‌ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് തമിഴ് കുമരൻ പ്രൊഡക്ഷൻസ് ബാനറില്‍ ജി കെ എം തമിഴ് കുമരൻ, പസംഗ ഫിലിംസിന്റെ ബാനറില്‍ പാണ്ഡിരാജ്‌ എന്നിവർ ചേർന്നാണ്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറില്‍ സുബാസ്കരൻ ആണ് ചിത്രം അവതരിപ്പിക്കുന്നത്.

എന്താ ഒരു ഫീല്‍! റൊമാന്റിക് നായകനായി ഇന്ദ്രൻസ്, ഗോവിന്ദ് വസന്തയുടെ ഈണത്തില്‍ ചിന്ന ചിന്ന ആസൈയിലെ ഗാനം

നേരത്തെ പുറത്ത് വന്ന ടൈറ്റില്‍ ടീസർ പോലെ തന്നെ, പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിൻ്റെ ട്രെയിലറും ഒരുക്കിയിരിക്കുന്നത്. ചിരിയും സസ്പെൻസും ത്രില്ലും കുടുംബ നിമിഷങ്ങളും ഇമോഷനും എല്ലാം ഉള്‍പ്പെടുത്തിയ ഒരു പക്കാ ക്രൈം കോമഡി ഫാമിലി ഡ്രാമയാണ് ചിത്രം എന്ന സൂചനയാണ് ട്രെയ്‌ലർ നല്‍കുന്നത്. ജയറാം - ഉർവശി ടീം ഒരു വലിയ ഇടവേളയ്ക്കു ശേഷം ഒന്നിക്കുന്ന ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന ഒരു പക്കാ ഫണ്‍ എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്. വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ ഈ ചിത്രം കാത്തിരിക്കുന്നത്.

മിഷ്‌കിൻ, യോഗി ബാബു, സാൻഡി, സഞ്ജന കൃഷ്ണമൂർത്തി, അനന്തിക സനില്‍കുമാർ, സന്തോഷ് ശോഭൻ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങള്‍. സംവിധായകൻ പാണ്ഡിരാജ്‌ തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥ, സംഭാഷണം എന്നിവയും രചിച്ചത്. ഛായാഗ്രഹണം : ജോർജ്ജ് സി വില്യംസ്, സംഗീതം : ഫോക്സ്ൻ, എഡിറ്റർ : പ്രദീപ് ഇ രാഗവ്, കലാസംവിധാനം : ടി രാമലിംഗം, സ്റ്റണ്ട് മാസ്റ്റർ : കലൈ കിംഗ്സണ്‍. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിൻ്റെ കേരള ഡിസ്ട്രിബുഷൻ പാർട്ണർ. പിആർഒ - ശബരി.

Content Highlights: The trailer of Parimala and Co has created excitement among Malayalam cinema fans with Jayaram and Urvashi reuniting onscreen once again. Packed with humor and family entertainment moments, the film promises a nostalgic and enjoyable experience for audiences.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter