Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'എവിടെയാണ് താമസം, മീറ്റാക്കിയാലോ'; IPL താരത്തിന്റെ ചാറ്റുകള്‍ പുറത്തുവിട്ട് മോഡല്‍

'എവിടെയാണ് താമസം, മീറ്റാക്കിയാലോ'; IPL താരത്തിന്റെ ചാറ്റുകള്‍ പുറത്തുവിട്ട് മോഡല്‍

Reporter 1 week ago

പി എല്ലില്‍ പഞ്ചാബ് കിങ്‌സ് താരമായ ഓസ്ട്രേലിയയുടെ കൂപ്പർ കോണോലി അയച്ച സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ട് പുറത്തുവിട്ട് ഓണ്‍ലി ഫാൻസ് മോഡല്‍ ആനി നൈറ്റ്.

നിരന്തരം സന്ദേശങ്ങള്‍ അയക്കുന്ന ഓസീസ് കായിക താരങ്ങളുടെ സ്ക്രീൻ ഷോട്ടുകള്‍ ആനി പുറത്തുവിട്ടപ്പോള്‍ 'ലിസ്റ്റിലുള്ള' ഏക ക്രിക്കറ്റ് താരമാണ് കോണോലി.

വിഡിയോയില്‍ കൂപർ കോണോലിയുടെ സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകള്‍ കാണിക്കുമ്പോള്‍ അദ്ദേഹത്തെ വലിയ പരിചയം ഇല്ലെന്നും ആഷസ് പരമ്പരയില്‍ നന്നായി കളിക്കാൻ സാധിക്കട്ടെയെന്നും നൈറ്റ് ആശംസിക്കുന്നുണ്ട്. യുവതിയുടെ താമസസ്ഥലം എവിടെയാണെന്നും, എന്നാണ് മെല്‍ബണില്‍നിന്നു മടങ്ങുന്നതെന്നും കോണോലി മോഡലിനോടു ചോദിക്കുന്നുണ്ട്. തന്നെ കാണാനും കോണോലി ആവശ്യപ്പെടുന്നുണ്ട്. ഓണ്‍ലി ഫാൻസ് മോഡലിന്റെ ആരോപണത്തില്‍ ക്രിക്കറ്റ് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.




'ഇത് എന്റെ തെറ്റാണ്': സ്വയം കുറ്റപ്പെടുത്തി ബെന്‍ സ്റ്റോക്‌സ്

കഴിഞ്ഞ ഐപിഎലില്‍ പഞ്ചാബ് കിങ്സിന്റെ താരമായിരുന്നു കൂപ്പർ കോണോലി. 2026 ഐപിഎലില്‍ 14 മത്സരങ്ങള്‍ കളിച്ച താരം ഒരു സെഞ്ച്വറിയും രണ്ട് അർധ സെഞ്ചറികളുമുള്‍പ്പടെ 491 റണ്‍സാണു സ്കോർ ചെയ്തത്. താരത്തിന്റെ ആദ്യ ഐപിഎല്‍ സീസണായിരുന്നു ഇത്.

ഓസ്ട്രേലിയൻ ഫുട്ബോള്‍ താരങ്ങളായ ക്ലേട്ടൻ ഒലിവർ, ബെയ്‍ലി സ്മിത്ത് എന്നിവർ തുടർച്ചയായി സന്ദേശങ്ങള്‍ അയക്കുന്നുണ്ടെന്നും ആനി നൈറ്റ് ആരോപിച്ചു. തന്റെ വിവാഹ നിശ്ചയം കഴിഞ്ഞെന്നും അതിനാല്‍ ഇനി ഡിഎം ചെയ്യരുതെന്നും ആനി നൈറ്റ് വിഡിയോയുടെ അവസാന ഭാഗത്തില്‍ പറയുന്നുണ്ട്.

content highlights: cooper connolly messages leaked by onlyfans model annie knight

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter