Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഗള്‍ഫ് മേഖലയില്‍ വീണ്ടും യുദ്ധഭീതി, കുവൈറ്റിന് നേരെ ഇറാൻ ആക്രമണം; അപലപിച്ച്‌ യുഎഇ

ഗള്‍ഫ് മേഖലയില്‍ വീണ്ടും യുദ്ധഭീതി, കുവൈറ്റിന് നേരെ ഇറാൻ ആക്രമണം; അപലപിച്ച്‌ യുഎഇ

Reporter 2 weeks ago

ള്‍ഫ് മേഖലയില്‍ വീണ്ടും യുദ്ധഭീതി ഉയർത്തി കുവൈറ്റിന് നേരെ ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണം. ശത്രുതാപരമായ നീക്കങ്ങളെ കുവൈറ്റ് വ്യോമ പ്രതിരോധ സേന ശക്തമായി പ്രതിരോധിക്കുന്നതായി സൈന്യം അറിയിച്ചു.

മേഖലയില്‍ സംഘർഷം കടുക്കുന്നതിനിടെ കുവൈറ്റിന് നേരെയുണ്ടായ ഈ ഭീകരാക്രമണത്തെ യുഎഇയും ജിസിസിയും ശക്തമായി അപലപിച്ചു.

വ്യാഴാഴ്ച പുലർച്ചെയോടെയാണ് കുവൈറ്റിനെ ലക്ഷ്യമാക്കി ഇറാന്റെ ഭാഗത്തുനിന്ന് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായത്. ശത്രുതാപരമായ ഈ നീക്കങ്ങളെ കുവൈറ്റ് വ്യോമ പ്രതിരോധ സേന ശക്തമായി പ്രതിരോധിച്ചതായി സൈന്യം അറിയിച്ചു. രാജ്യത്ത് കേള്‍ക്കുന്ന സ്ഫോടന ശബ്ദങ്ങള്‍ ശത്രുക്കളുടെ മിസൈലുകള്‍ തകർക്കുന്നതിന്റെ ഭാഗമാണെന്ന് അധികൃതർ വ്യക്തമാക്കി. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് സുരക്ഷാ നിർദ്ദേശങ്ങള്‍ പാലിക്കാൻ പൊതുജനങ്ങളോട് സൈന്യം അഭ്യർത്ഥിച്ചിട്ടുണ്ട്. ഇറാനില്‍ യുഎസ് ആക്രമണം നടത്തുകയും ഹോർമുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് നേരെ വെടിയുതിർക്കുകയും ചെയ്തതിന് പിന്നാലെയാണ് സംഭവം.

കുവൈറ്റിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റത്തെ യുഎഇ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഈ പ്രതിസന്ധി ഘട്ടത്തില്‍ സഹോദര രാജ്യമായ കുവൈത്തിന് യുഎഇയുടെ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ കുവൈറ്റിനോട് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സൗദി അറേബ്യയും രംഗത്തെത്തി. മേഖലയുടെ സുരക്ഷ തകർക്കാനുള്ള ഏതൊരു ശ്രമത്തെയും ശക്തമായി നിരാകരിക്കുന്നതായി സൗദി വിദേശകാര്യമന്ത്രാലയം പറഞ്ഞു. കുവൈറ്റിനെ ലക്ഷ്യമിട്ടുണ്ടായ മിസൈല്‍ ആക്രമണത്തെ ഖത്തറും കടുത്ത ഭാഷയില്‍ അപലപിച്ചു. പ്രാദേശിക സുരക്ഷ മുൻനിർത്തി മേഖലയിലെ സംഘർഷങ്ങള്‍ അടിയന്തിരമായി ലഘൂകരിക്കണമെന്ന് ഖത്തർ ആവശ്യപ്പെട്ടു.

ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പ്; ഇന്ത്യൻ പ്രവാസി ഉള്‍പ്പെടെ നാല് പേർ വിജയികള്‍

അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇറാൻ നടത്തിയതെന്ന് ജിസിസി സെക്രട്ടറി ജനറലും കുറ്റപ്പെടുത്തി. നല്ല അയല്‍പക്ക ബന്ധത്തിന്റെ തത്വങ്ങളെ കാറ്റില്‍പ്പറത്തിയുള്ള വഞ്ചനാപരമായ ആക്രമണമാണിതെന്ന് റിയാദിലെ ജിസിസി ജനറല്‍ സെക്രട്ടേറിയറ്റ് വിശേഷിപ്പിച്ചു. പ്രതിസന്ധി ഘട്ടത്തില്‍ കുവൈറ്റ് സ്വീകരിക്കുന്ന എല്ലാ പ്രതിരോധ നടപടികള്‍ക്കും ഗള്‍ഫ് രാജ്യങ്ങള്‍ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

Content Highlights: Fresh concerns over instability have emerged in the Gulf region following a reported Iranian attack targeting Kuwait. The UAE strongly condemned the incident and called for restraint and regional stability amid growing fears of escalation.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter