Dailyhunt
ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ അല്‍ ജസീറയുടെ മാധ്യമപ്രവര്‍ത്തകൻ കൊല്ലപ്പെട്ടു; ആക്രമണം വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനിടെ

ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ അല്‍ ജസീറയുടെ മാധ്യമപ്രവര്‍ത്തകൻ കൊല്ലപ്പെട്ടു; ആക്രമണം വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനിടെ

Reporter 2 days ago

ഗാസ: ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ അല്‍ ജസീറയുടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. മുഹമ്മദ് വിഷാ ആണ് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

വെടിനിർത്തർ കരാർ ലംഘിച്ച്‌ കൊണ്ടാണ് ഇസ്രയേല്‍ ഗാസയില്‍ ആക്രമണം നടത്തിയത്. മുഹമ്മദ് വിഷാ ഉള്‍പ്പെടെ അല്‍ ജസീറയുടെ പന്ത്രണ്ട് മാധ്യമ പ്രവർത്തകർ ഇതിനകം ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2023 ഒക്ടോബർ മുതല്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 262 മാധ്യമ പ്രവർത്തകരെങ്കിലും കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ഗാസയില്‍ വെടിനിർത്തല്‍ പ്രാബല്യത്തിലുള്ള സമയത്താണ് ഇസ്രയേലിൻ്റെ ആക്രമണങ്ങള്‍.

ഇന്നലെയാണ് പാകിസ്താൻ്റെ മധ്യസ്ഥതയില്‍ ഇറാനും അമേരിക്കയും തമ്മില്‍ വെടിനിർത്തർ കരാറിന് ധാരണയായത്. ഇറാൻ, ഗാസ, ലബനൻ തുടങ്ങിയ സംഘർഷ മേഖലകളില്‍ ഇസ്രയേലും അമേരിക്കയും നടത്തി വരുന്ന ആക്രമണം അവസാനിപ്പിക്കണമെന്നാണ് കരാർ. ഗാസയിലെയും ലബനനിലെയും വെടിനിർത്തല്‍ ഇറാൻ്റെ പ്രത്യേക നിബന്ധനയായിരുന്നു. അമേരിക്ക ഇത് അംഗീകരിച്ചാണ് ധാരണയില്‍ എത്തിയത്. എന്നാല്‍ ഇസ്രയേല്‍ കരാർ ലംഘിച്ച്‌ ആക്രമണം തുടരുകയാണ്.




നാറ്റോയെ വീണ്ടും വിമർശിച്ച്‌ ഡോണള്‍ഡ് ട്രംപ്; ഗ്രീൻലാൻഡിനെ ഓർക്കണമെന്ന് ഭീഷണി

യുഎസും ഇറാനും തീരുമാനിച്ച വെടിനിർത്തല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അംഗീകരിച്ചിരുന്നു. പക്ഷെ ലബനനെതിരായ ആക്രമണം തുടരുമെന്നാണ് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്. ഇത് വെടിനിർത്തിലിന് വിരുദ്ധമായ തീരുമാനമാണെന്നറിയിച്ച്‌ വിമർശനങ്ങള്‍ ഉയർന്നിരുന്നു. വെടിനിർത്തല്‍ വന്നതിനാല്‍ നിലവില്‍ പശ്ചിമേഷ്യൻ മേഖല ശാന്തമാണ്. അതേസമയം ഗാസയിലും ലബനനിലും ആക്രമണം തുടരുന്ന അവസ്ഥയാണ്. ഇതിനെതിരെ പ്രതികരിച്ച്‌ ഇറാൻ രംഗത്തെത്തിയിരുന്നു. ഇസ്രയേല്‍ കരാർ ലംഘിച്ചെന്നാണ് ഇറാൻ പ്രതികരിച്ചത്. വെടിനിർത്തലിനിടയില്‍ ലബനനെ ആക്രമിച്ച ഇസ്രയേലിനെ അപലപ്പിച്ച്‌ സിറിയയും പ്രതികരിച്ചിരുന്നു.

ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 254 പേരാണ് ഒറ്റ രാത്രികൊണ്ട് കൊല്ലപ്പെട്ടത്. 1155 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇറാനെതിരെ യുഎസ്- ഇസ്രയേല്‍ സംയുക്ത വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ഇതോടെ പശ്ചിമേഷ്യയിലെ വെടിനിര്‍ത്തലും ഹോർമുസ് കടലിടുക്ക് തുറക്കുന്നതും അനിശ്ചിതത്വത്തിലായി.

Content Highlights: Al Jazeera journalist killed in Israeli attack in Gaza aimd ceasefire

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter