Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് കൈത്താങ്ങായി മലയാളിയുടെ കമ്പനി; ശ്രദ്ധേയമായി ഡോ. ഷംഷീറിന്റെ ആര്‍പിഎം സേവനങ്ങള്‍

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് കൈത്താങ്ങായി മലയാളിയുടെ കമ്പനി; ശ്രദ്ധേയമായി ഡോ. ഷംഷീറിന്റെ ആര്‍പിഎം സേവനങ്ങള്‍

Reporter 1 week ago

റിയാദ്: മക്കയിലും പുണ്യനഗരങ്ങളിലും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ലക്ഷക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന വിശുദ്ധ ഹജ്ജ് കർമ്മങ്ങള്‍ അതിന്റെ അവസാന നാളുകളിലേക്ക് കടക്കുകയാണ്.

ഈ ദിവസങ്ങളില്‍ തീർത്ഥാടകർക്ക് സുരക്ഷയും പരിചരണവുമൊരുക്കി ചരിത്രത്തിന്റെ ഭാഗമാവുകയാണ് സൗദി റെസ്പോണ്‍സ് പ്ലസ് മെഡിക്കല്‍ (സൗദി ആർപിഎം). സൗദി ഭരണകൂടവുമായി ചേർന്ന് സൗദി റെഡ് ക്രെസന്റ് അതോറിറ്റി ഒരുക്കുന്ന അടിയന്തര ആരോഗ്യ സേവനങ്ങള്‍ക്കുള്ള പ്രവർത്തന ചുമതല ഇക്കുറി സൗദി ആർപിഎമ്മിനാണ് ലഭിച്ചിരിക്കുന്നത്. കമ്പനി ചെയർമാനായ ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തില്‍ സൗദി ആർപിഎം വിപുലമായ സജ്ജീകരണങ്ങള്‍ ഹജ്ജ് തീർത്ഥാടകർക്കായി ഒരുക്കിയിട്ടുണ്ട്.

6,000-ത്തിലധികം വരുന്ന പ്രത്യേക മെഡിക്കല്‍ സംഘത്തെയും അത്യാധുനിക സജ്ജീകരണങ്ങളുള്ള 300-ലധികം ആംബുലൻസുകളുമാണ് തീർത്ഥാടകരുടെ സേവനത്തിനായി വിന്യസിച്ചിരിക്കുന്നത്. ആരോഗ്യ പ്രവർത്തകർക്ക് സജീവ പിന്തുണയുമായി സൗദി റെഡ്ക്രസന്റ് നേതൃത്വവും ഡോ. ഷംഷീറും ഒപ്പമുണ്ട്.

സൗദി ആരോഗ്യ മന്ത്രി ഫഹദ് ബിൻ അബ്ദുല്‍ റഹ്മാൻ അല്‍ ജലാജേല്‍ നേരിട്ട് പാരാമെഡിക്കല്‍ ജീവനക്കാരെ സന്ദർശിച്ച്‌ ഒരുക്കങ്ങള്‍ വിലയിരുത്തി. അടിയന്തര ചികിത്സ നല്‍കാൻ പുണ്യഭൂമിയില്‍ കർമനിരതരായിരിക്കുന്ന ആരോഗ്യ പ്രവർത്തകരെ അദ്ദേഹം പ്രത്യേകം അനുമോദിക്കുകയും ചെയ്തു.

ഹോർമൂസ് കടലിടുക്കിലെ തടസ്സങ്ങള്‍; ഗള്‍ഫിലേക്കുള്ള ഇന്ത്യൻ ബസുമതി അരിയുടെ കയറ്റുമതിയെ ബാധിക്കുന്നു

തീർത്ഥാടക ലക്ഷങ്ങള്‍ ഒത്തുകൂടിയ മിന, അറഫാത്ത്, മുസ്ദലിഫ എന്നിവിടങ്ങളിലും ഗ്രാൻഡ് മോസ്ക് പരിസരങ്ങളിലും ആർപിഎം ടീം സജീവമാണ്. തിരക്കേറിയ പുണ്യസ്ഥലങ്ങളില്‍ അടിയന്തിര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാൻ പ്രത്യേക പരിശീലനം ലഭിച്ച ഫീല്‍ഡ് ആംബുലൻസ് ടീമുകളും അത്യാഹിത വിഭാഗത്തിലുള്ളവരെ വേഗത്തില്‍ മാറ്റാനുള്ള വിപുലമായ എമർജൻസി ശൃംഖലയും സജ്ജമാക്കിയിരുന്നു.

24 മണിക്കൂറും പ്രവർത്തിക്കുന്ന കമാൻഡ് ആൻഡ് കണ്‍ട്രോള്‍ സെന്ററുമായി ബന്ധിപ്പിച്ചാണ് ആർപിഎം പാരാമെഡിക്സ് പ്രവർത്തിക്കുന്നത്. സൗദി റെഡ് ക്രെസന്റുമായി ചേർന്നുള്ള ജിപിഎസ് ട്രാക്കിംഗ്, ഇൻസ്റ്റന്റ് ഡിസ്പാച്ച്‌ സിസ്റ്റം, ടെലിമെഡിസിൻ സേവനങ്ങള്‍ എന്നിവ വഴി മിനിറ്റുകള്‍ക്കുള്ളില്‍ സഹായം ആവശ്യമുള്ളവരിലേക്ക് എത്തിക്കുവാൻ ജീവനക്കാർക്ക് സാധിച്ചു. വിട്ടുമാറാത്ത രോഗങ്ങളുള്ള തീർത്ഥാടകർക്കായി ഹജ്ജ് കർമ്മങ്ങള്‍ക്ക് മുൻപും പിൻപും പ്രത്യേക മെഡിക്കല്‍ ഫോളോ-അപ്പ് ഉള്‍പ്പെടെയുള്ള പ്രതിരോധ ആരോഗ്യ പദ്ധതികളും ആർപിഎം നടപ്പിലാക്കി.

സൗദി റെഡ് ക്രസന്റിനൊപ്പം ഈ ചരിത്രപരമായ മിഷന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയ ബഹുമതിയാണെന്ന് ഡോ ഷംഷീർ പ്രതികരിച്ചു. ആർപിഎമ്മിന്റെ വിശ്വസ്തരായ മെഡിക്കല്‍ സംഘത്തിന് അധികൃതർക്കൊപ്പം രാവും പകലും പുണ്യസ്ഥലങ്ങളില്‍ സേവനം അനുഷ്ഠിക്കാനായി. തീർത്ഥാടകരുടെ പുഞ്ചിരിയും സ്നേഹവുമാണ് ഏറ്റവും വലിയ അംഗീകാരമെന്നും ഡോ. ഷംഷീർ വ്യക്തമാക്കി.

Content Highlights: RPM Services, led by Malayali entrepreneur Dr. Shamsheer, has emerged as a notable support system for Hajj pilgrims in Saudi Arabia. The company's services aimed at assisting pilgrims during the pilgrimage season have received widespread appreciation.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter