Dailyhunt
ഹിറ്റടിച്ചു മോനെ.., കിടിലൻ തമാശ അടിപൊളി പെര്‍ഫോമൻസ്; മികച്ച പ്രതികരണവുമായി മോഹിനിയാട്ടം

ഹിറ്റടിച്ചു മോനെ.., കിടിലൻ തമാശ അടിപൊളി പെര്‍ഫോമൻസ്; മികച്ച പ്രതികരണവുമായി മോഹിനിയാട്ടം

Reporter 5 days ago

തോമസ് തിരുവല്ല ഫിലിംസും സൈജു കുറുപ്പ് എന്റർടൈൻമെന്റ്‌സിന്റെയും ബാനറില്‍ ഒരുങ്ങുന്ന 'ഭരതനാട്യം 2: മോഹിനിയാട്ടം' ഇന്ന് തിയേറ്ററുകളില്‍ എത്തി.

ആദ്യ ഷോകള്‍ കഴിയുമ്പോള്‍ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയ്ക്കും മേക്കിങ്ങിനും തമാശകള്‍ക്കും കയ്യടി ലഭിക്കുന്നുണ്ട്.




നൂറുകണക്കിന് ആളുകളുടെ രക്തവും വിയർപ്പുമാണ്,ചെയ്തവർ കടുത്ത നടപടി നേരിടും; ജനനായകൻ വിവാദത്തില്‍ ശിവകാർത്തികേയൻ

ഒരു ഡാർക്ക് ഹ്യൂമർ ഴോണറില്‍ ആണ് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ സൈജു കുറുപ്പിന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും പ്രകടനത്തിന് കയ്യടി ലഭിക്കുന്നുണ്ട്. ആദ്യ ഭാഗത്തേക്കാള്‍ മികച്ചതാണ് മോഹിനിയാട്ടം എന്നാണ് കമന്റുകള്‍. കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവർ ചേർന്നാണ് നിർമ്മാണം. സൈജു കുറുപ്പിന്റെ 150 ാം ചിത്രം എന്ന പ്രത്യേകതയുമുണ്ടിതിന്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, സ്വാതി ദാസ് പ്രഭു, നന്ദു പൊതുവാള്‍, അഭിരാം, ശ്രുതി സുരേഷ്, ദിവ്യ എം നായർ, ജിനില്‍ റെക്സ, ജിവിൻ റെക്സ, നിഷ്താർ സെയ്ത്, സന്തോഷ് ബാലചന്ദ്ര വിജയ്, സല്‍ഖാൻ വിജയ്, സല്‍ഖാൻ, നായർ ബാബു, ജിബിൻ ഗോപിനാഥ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍.




സ്‌ട്രോക്ക് പോലൊരു അസുഖം വന്നു, കല്യാണം കഴിക്കാനും പ്രസവിക്കാനും പറ്റില്ലെന്ന് അന്ന് ഡോക്ടർ പറഞ്ഞു; ശ്രീജ രവി

ചിത്രത്തിന്റെ രചന: കൃഷ്ണദാസ് മുരളി, വിഷ്ണു ആർ. പ്രദീപ്‌. ഛായാഗ്രഹണം: ബബ്ലു അജു. ചിത്രസംയോജനം : ഷഫീഖ് വി. ബി. സംഗീതം : ഇലക്‌ട്രോണിക് കിളി. കലാസംവിധാനം : ദില്‍ജിത് എം. ദാസ്. ശബ്ദസംവിധാനം : ധനുഷ് നായനാർ. ശബ്ദമിശ്രണം : വിപിൻ നായർ. വസ്ത്രാലങ്കാരം : സുജിത് മട്ടന്നൂർ. ചമയം : മനോജ് കിരണ്‍രാജ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ : സാംസണ്‍ സെബാസ്റ്റ്യൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സല്‍മാൻ കെ. എം, പ്രൊഡക്ഷൻ കണ്‍ട്രോളർ : ജിതേഷ് അഞ്ചുമന, സ്റ്റില്‍സ് : വിഷ്ണു എസ്. രാജൻ, മോഷൻ പോസ്റ്റർ : ഡോട്ട് VFX സ്റ്റുഡിയോ, പിആർ ഓ : എ. എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈൻ : യെല്ലോ ടൂത്ത്, മീഡിയ പ്ലാനിങ് & കോണ്‍ടെന്റ് ഡിസൈൻ : പപ്പറ്റ് മീഡിയ.

Content Highlights: Saiju Kurup starring Mohiniyattam getting positive response

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter