Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹൃദയാഘാതത്തിന് 30 മിനിറ്റ് മുന്‍പ് പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങള്‍

ഹൃദയാഘാതത്തിന് 30 മിനിറ്റ് മുന്‍പ് പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങള്‍

Reporter 2 months ago

ചെറുപ്പക്കാര്‍ക്കിടയില്‍ ഹൃദയാഘാതം വര്‍ധിച്ചുവരികയാണ്. പെട്ടെന്നുള്ള മരണങ്ങളില്‍ 85 ശതമാനവും ഹൃദയാഘാതവും പക്ഷാഘാതവും മൂലമാണെന്ന് പഠനങ്ങള്‍ പറയുന്നു.

ഹൃദയാഘാതത്തെ തിരിച്ചറിയാതെ പോകുന്നതിന് കാരണം അതിന്റെ ലക്ഷണങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. ഹൃദയാഘാതം പെട്ടെന്ന് സംഭവിക്കുന്ന ഒന്നായി തോന്നാറുണ്ടെങ്കിലും അതിന് മുന്‍പുള്ള ദിവസങ്ങളിലോ മാസങ്ങളിലോ പലര്‍ക്കും ഇതുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതായി ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഇത്തരം ലക്ഷണങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയുന്നത് ജീവന്‍ രക്ഷിക്കാന്‍ സഹായകമാകും. അത്തരത്തില്‍ ഹൃദയാഘാതത്തിന് 30 മിനിറ്റ് മുന്‍പ് പ്രത്യക്ഷപ്പെടുന്ന ചില ലക്ഷണങ്ങളെക്കുറിച്ച്‌ അറിയാം.

നെഞ്ചില്‍ ഭാരം അനുഭവപ്പെടുക

നെഞ്ചില്‍ ഒരു ഭാരം കയറ്റി വച്ചതുപോലെയോ പിരിമുറുക്കം അനുഭവപ്പെടുന്നതുപോലെയോ അല്ലെങ്കില്‍ കഠിനമായ സമ്മര്‍ദ്ദം അനുഭവപ്പെടുന്നതുപോലെയോ ഉള്ള തോന്നല്‍ ഉണ്ടാകാം.

വ്യാപകമായി ഉപയോഗിക്കുന്ന ചില ആന്റിബയോട്ടിക്കുകള്‍ കരളിന് കേടുപാടുകളുണ്ടാക്കുന്നുവെന്ന് പഠനം

വേദന നെഞ്ചില്‍നിന്ന് തോളിലേക്ക്

ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണം നെഞ്ചുവേദനയാണല്ലോ. വേദന നെഞ്ചില്‍നിന്ന് ആരംഭിച്ച്‌ ഇടത് തോളിലേക്കും കൈകളിലേക്കും പടരുന്നത് ഒരു പ്രധാന ലക്ഷണമാണ്. ഇതോടൊപ്പം താടിയെല്ല് , കഴുത്ത്. പിന്‍ഭാഗം എന്നിവിടങ്ങളിലും അകാരണമായ വേദനയോ ഭാരമോ അനുഭവപ്പെടാം.

ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്

പ്രത്യേകിച്ച്‌ ആയാസമുള്ള ജോലിയൊന്നും ചെയ്യാതെ തന്നെ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക. കിതപ്പ് തോന്നുക എന്നീലക്ഷണങ്ങള്‍ ഹൃദയം ശരിയായി രക്തം പമ്ബ് ചെയ്യുന്നില്ല എന്നതിന്റെ സൂചനയാകാം.

മദ്യപിക്കുന്നവര്‍ ജാഗ്രതൈ; നിങ്ങള്‍ പോലും അറിയാതെ നിശബ്ദമായി പിടിമുറുക്കിയേക്കാവുന്ന ചില രോഗങ്ങളുണ്ട്

ശരീരം വിയര്‍ക്കുക

ആയാസകരമായ പ്രവര്‍ത്തികള്‍ ഒന്നുംതന്നെ ചെയ്യാതെ ശരീരം അമിതമായി വിയര്‍ക്കാന്‍ തുടങ്ങും. നെറ്റിയിലും കൈവെള്ളയിലും തണുപ്പും വിയര്‍പ്പും വരുന്നത് ഗൗരവമായി കാണേണ്ട ലക്ഷണമാണ്.

ഛര്‍ദിയും ഓക്കാനവും

ഹൃദയാഘാതം ഉണ്ടാകുന്നതിന് മുന്നോടിയായി ഓക്കാനം, ഛര്‍ദ്ദി, വയറിന്റെ മുകള്‍ഭാഗത്ത് അസ്വസ്ഥത അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങളൊക്കെ ഉണ്ടായേക്കാം. ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്ബോള്‍ത്തന്നെ ഡോക്ടറുടെ സഹായം തേടേണ്ടത് അത്യാവശ്യമാണ്. ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ വര്‍ധിക്കുന്നതാണ് പലപ്പോഴും ഹൃദയാഘാതം സ്‌ട്രോക്ക് എന്നിവയുണ്ടാകാനുള്ള കാരണങ്ങളായി കണക്കാക്കുന്നത്. രക്തസമ്മര്‍ദ്ദം,പുകവലി, മദ്യപാനം,സ്‌ട്രെസ് ഇവയൊക്കെ ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്നു.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സവേനം തേടേണ്ടത് അത്യാവശ്യമാണ്)

Content Highlights :Many people experience symptoms related to a heart attack in the days or months before it happens.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter