Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്‍ഫാന്റിനോയ്ക്ക് തിരിച്ചടി; പിന്തുണ പിന്‍വലിച്ച്‌ വെയ്ല്‍സ്

ഇന്‍ഫാന്റിനോയ്ക്ക് തിരിച്ചടി; പിന്തുണ പിന്‍വലിച്ച്‌ വെയ്ല്‍സ്

Reporter 2 weeks ago

ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്ക്ക് വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാനുള്ള നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കി വെയ്ല്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍.

2027-2031 കാലാവധിയിലേക്ക് ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇന്‍ഫാന്റിനോയ്ക്കുള്ള പിന്തുണ ഔദ്യോഗികമായി പിന്‍വലിക്കുന്നതായി വെയ്ല്‍സ് വ്യക്തമാക്കി. ലോകകപ്പ് പോലെയുള്ള വന്‍കിട ടൂര്‍ണമെന്റുകളുടെ വാണിജ്യ അവകാശങ്ങള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് വില്‍ക്കാനുള്ള ഇന്‍ഫാന്റിനോയുടെ നീക്കം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി.

ഈ പദ്ധതിക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെ ഇന്‍ഫാന്റിനോയ്ക്ക് ആശയം ഉപേക്ഷിക്കേണ്ടി വന്നിരുന്നു.

'2027-2031 കാലാവധിയിലേക്കുള്ള ഫിഫ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് ജിയാനി ഇന്‍ഫാന്റിനോയ്ക്കുള്ള പിന്തുണ പിന്‍വലിക്കുന്നതായി വെയ്ല്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ സ്ഥിരീകരിക്കുന്നതായി ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി. ഭരണനിര്‍വ്വഹണം, നേതൃപാടവം, മൂല്യങ്ങള്‍, ആശയവിനിമയം എന്നിവയിലുണ്ടായ തുടര്‍ച്ചയായ വീഴ്ചകള്‍ കാരണം ലോക ഫുട്‌ബോളിന്റെ അമരത്ത് തുടരാനുള്ള ഇന്‍ഫാന്റിനോയുടെ യോഗ്യതയില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും ഫുട്‌ബോളിന്റെ നന്മയ്ക്ക് മുന്‍ഗണന നല്‍കാതെയുള്ള ഇത്തരം വീഴ്ചകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും കുറിപ്പില്‍ പറഞ്ഞു.




ഒടുവില്‍ വൊസീന്യ ചിലെയില്‍!; നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം

അതേസമയം, വെയ്ല്‍സിന് പിന്നാലെ ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷനും ഇന്‍ഫാന്റിനോയ്ക്കുള്ള പിന്തുണ പിന്‍വലിക്കാന്‍ ഒരുങ്ങുന്നതായാണ് സൂചന. 2027 മാര്‍ച്ച്‌ മൊറോക്കോയിലെ റാബത്തില്‍ വെച്ചാണ് അടുത്ത ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്.

content highlights: Blow to Infantino; Wales Withdraws Support

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter