Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇറാന്റെ ഊര്‍ജ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ യുഎസും ഇസ്രയേലും പദ്ധതിയിടുന്നു; റിപ്പോര്‍ട്ട്

ഇറാന്റെ ഊര്‍ജ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ യുഎസും ഇസ്രയേലും പദ്ധതിയിടുന്നു; റിപ്പോര്‍ട്ട്

Reporter 1 week ago

വാഷിങ്ടണ്‍/ ടെല്‍അവീവ്/ തെഹ്‌റാന്‍: യുഎസും ഇസ്രയേലും ചേര്‍ന്ന് ഇറാന്റെ ഊര്‍ജ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്.

ഈ വാരാന്ത്യത്തില്‍ ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് സിബിഎസ് ന്യൂസ് ചില വൃത്തങ്ങളെ ഉദ്ധരിച്ച്‌ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഈ ആക്രമണം നടത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അന്തിമ അനുമതി നല്‍കിയിട്ടില്ലെന്നാണ് വിവരം.

യുഎസിലും ആഗോള സാമ്പത്തിക മേഖലയിലും വന്‍ ആഘാതമുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ സാമ്പത്തിക വിപണികള്‍ തിങ്കളാഴ്ച പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പ് ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന നിലപാടാണ് ചില ഉദ്യോഗസ്ഥര്‍ ഉയര്‍ത്തുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനവും ഇതുവരെ കൈക്കൊണ്ടിട്ടില്ല.




ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരാക്രമണം; ഇഷ്ടികച്ചൂളയിലെ രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെട്ടു

ആക്രമണത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇസ്രേയലി ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. യുഎസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ഇസ്രയേലിന്റെ തീരുമാനമെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച്‌ സിബിഎസ് ന്യൂസ് പറയുന്നു. യുഎസ് മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെ സൈനിക നടപടികള്‍ നിര്‍ത്തിവച്ചിരിക്കുന്ന ഇസ്രയേല്‍ വീണ്ടും സജീവമാകാന്‍ ഈ സംയുക്ത ആക്രമണം കാരണമാകും. വെടിനിര്‍ത്തല്‍ ധാരണയില്‍ നിന്നും യുഎസ് പിന്‍വാങ്ങുകയും ജൂലായ് ആദ്യ വാരത്തില്‍ ഇറാനെതിരെ ആക്രമണം പുനരാരംഭിക്കുകയും ചെയ്‌തെങ്കിലും, ഇതുവരെ ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചിട്ടില്ല.




മിന്നല്‍ പ്രളയത്തില്‍ വലഞ്ഞ് അസമും ഒഡീഷയും; ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷം

അതേസമയം ഇറാനെതിരെയുള്ള ആക്രമണങ്ങളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ഒരു ആവശ്യവും ഇസ്രയേലിന്റെ മുന്നില്‍ വന്നിട്ടില്ലെന്നും ആക്രമണം പുനഃരാരംഭിക്കുന്ന തീരുമാനത്തെ കുറിച്ച്‌ അറിവില്ലെന്നും ഒരു ഇസ്രയേലി ഉദ്യോഗസ്ഥൻ പ്രതികരിച്ചിട്ടുണ്ട്. ഇറാനെ കീഴടങ്ങാന്‍ നിര്‍ബന്ധിതമാക്കുന്ന തരത്തില്‍ കനത്ത ആക്രമണങ്ങള്‍ നടത്താനുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ ട്രംപ് ഉത്തരവിട്ടതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ ഇറാന്റെ ഊര്‍ജ്ജ മേഖലയെ അമേരിക്ക ലക്ഷ്യമിട്ടാല്‍, മേഖലയിലെ അമേരിക്കന്‍ - ഇസ്രയേല്‍ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ശക്തമായ തിരിച്ചടി നല്‍കാനുള്ള പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് ഇറാന്റെ സുരക്ഷാ വിഭാഗവും പ്രതികരിച്ചിട്ടുണ്ടെന്ന് അവരുടെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Content Highlights: A report alleges that the United States and Israel are planning potential attacks on Iran's energy facilities. The claim comes amid heightened tensions in the Middle East, though the report has not been independently verified in the provided information

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter