Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇഷാന്‍ കിഷന്‍ ടി20 ക്രിക്കറ്റില്‍ ഒന്നാമന്‍; അഭിഷേക് ശര്‍മയെ പിന്തള്ളി കുതിപ്പ്

ഇഷാന്‍ കിഷന്‍ ടി20 ക്രിക്കറ്റില്‍ ഒന്നാമന്‍; അഭിഷേക് ശര്‍മയെ പിന്തള്ളി കുതിപ്പ്

Reporter 3 weeks ago

ടി20 ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മണിക്കൂറുകള്‍ ശേഷിക്കെ ഇന്ത്യക്ക് മധുരമായി ഇഷാന്‍ കിഷന്റെ ന്നാം റാങ്ക്.

ഇന്ത്യന്‍ താരമായ അഭിഷേക് ശര്‍മയെ പിന്തള്ളിയാണ് താരത്തിന്റെ നേട്ടം. 876 പോയിന്റോടെയാണ് ഇഷാന്‍ കിഷന്‍ ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്തുള്ള അഭിഷേക് ശര്‍മയ്ക്ക് 869 പോയിന്റാണുള്ളത്. അയര്‍ലന്‍ഡിനെതിരായ പരമ്പരയ്ക്ക് ശേഷമാണ് അഭിഷേകിനെ മറികടന്ന് ഇഷാന്‍ ഒന്നാമതെത്തിയത്.

രണ്ട് മത്സരങ്ങളിലും ഇന്ത്യ തോറ്റ് പരമ്പര നഷ്ടമായിരുന്നു. എന്നാല്‍ കളിയില്‍ ഇഷാന്‍ കിഷന് കാര്യമായി തിളങ്ങാനായിരുന്നില്ല. അഭിഷേകും രണ്ടാം മത്സരത്തില്‍ നിറംമങ്ങിയിരുന്നു. അഭിഷേക് അവസാന മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായാണ് പുറത്തായത്.



ഈവര്‍ഷം ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തിയ താരങ്ങളില്‍ ഒരാളാണ് ഇഷാന്‍ കിഷന്‍. 30 ഇന്നിങ്‌സുകളില്‍നിന്ന് 38.23 ശരാശരിയില്‍ 1147 റണ്‍സ് നേടിയിട്ടുണ്ട്. 190.21 സ്‌ട്രൈക്ക് റേറ്റിലാണ് അദ്ദേഹം ബാറ്റുവീശിയത്. ഇതില്‍ ഒരു സെഞ്ചുറിയും 10 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടുന്നു. അഭിഷേക് ശര്‍മ ഏകദേശം ഒരുവര്‍ഷത്തോളം ഒന്നാം റാങ്കില്‍ തുടര്‍ന്നിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ ഇഷാന്‍ കിഷന്‍ ഒന്നാമതെത്തിയത്. ടി20 ക്രിക്കറ്റില്‍ ലോകത്തെ മികച്ച ബാറ്റര്‍മാരുടെ പട്ടികയിലും താരത്തിന്റെ പേരുള്‍പ്പെട്ടിട്ടുണ്ട്. പാകിസ്താന്റെ സാഹിബ്‌സാദ ഫര്‍ഹാനാണ് മൂന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ട് നാലും ശ്രീലങ്കയുടെ പാത്തും നിസ്സങ്ക അഞ്ചാം സ്ഥാനത്തുമാണ്. ടി20 ബൗളിങ് റാങ്കിങ്ങില്‍ അഫ്ഗാനിസ്താന്‍ താരം റാഷിദ് ഖാനാണ് ഒന്നാമത്. പാകിസ്താന്റെ അബ്രാര്‍ അഹ്‌മദ് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തി ഒരുസ്ഥാനം നഷ്ടപ്പെട്ട് മൂന്നാം സ്ഥാനത്തേക്കിറങ്ങി.

content highlights: Ishan Kishan becomes No.1 in T20 cricket; Surpasses Abhishek Sharma to claim top spot

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter