Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ഇതൊക്കെ പണ്ടേ വിട്ടതാ', സെല്‍ഫി കാലത്തിന് മുന്നെ കിടിലന്‍ സെല്‍ഫി; സോഷ്യല്‍ മീഡിയ തൂക്കി മമ്മൂക്ക

'ഇതൊക്കെ പണ്ടേ വിട്ടതാ', സെല്‍ഫി കാലത്തിന് മുന്നെ കിടിലന്‍ സെല്‍ഫി; സോഷ്യല്‍ മീഡിയ തൂക്കി മമ്മൂക്ക

Reporter 1 week ago

ടെക്‌നോളജിയില്‍ വരുന്ന അപ്‌ഡേറ്റ് ഏറ്റവും ആദ്യമേ അറിയുന്ന സെലിബ്രിറ്റികളില്‍ ഒരാളാണ് മലയാളികളുടെ സ്വന്തം മമ്മൂക്ക.

കാലത്തിനു മുന്നെ സഞ്ചരിക്കുന്ന ആളാണെന്നാണ് മമ്മൂക്കയെ എല്ലാവരും വിളിക്കാറ്. ഇപ്പോഴിതാ അത്തരത്തിലൊരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സംവിധായകന്‍ ആഷിക്ക് അബുവാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

സെല്‍ഫി ഫോണുകള്‍ ഉപയോഗം വ്യാപകമാകുന്നതിന് മുന്നെ മമ്മൂക്ക ബാക്ക് ക്യാമറ ഉപയോഗിച്ചെടുത്ത ഒരു സെല്‍ഫിയാണ് സോഷ്യല്‍ മീഡിയയില്‍ കത്തിക്കയറുന്നത്. 2009ല്‍ എടുത്ത ചിത്രമെന്നാണ് ആഷിക്ക് അബു ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്. ചിത്രത്തില്‍ 'ഡാഡികൂള്‍' സിനിമയില്‍ മമ്മൂക്കക്കൊപ്പം അഭിനയിച്ച ധനഞ്ജയ് പ്രേംജിത്തിനെയും കാണാന്‍ സാധിക്കും. ആ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ എടുത്ത ചിത്രമാകാനാണ് സാധ്യതയെന്ന് കമന്റുകള്‍ പറയുന്നു.




ആരാധകർ കാത്തിരിക്കുന്ന നാനി ചിത്രം, 'ദ പാരഡൈസ്' ടീസർ ഡേറ്റ് പുറത്ത്

2009ല്‍ തീയേറ്ററില്‍ എത്തിയ ചിത്രമായിരുന്നു ഡാഡികൂള്‍. ഒരച്ഛനും മകനും തമ്മിലുള്ള ഉപാധികളില്ലാത്ത സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറഞ്ഞ ചിത്രം തിയേറ്ററുകളിലും ഏറെ ജനശ്രദ്ധ നേടിയിരുന്നു. ആഷിഖ് അബുവിന്റെ ആദ്യ ചിത്രമായിരുന്നു ഡാഡികൂള്‍.

Content Highlights: A selfie taken by Mammootty on a phone without a front camera in 2009. Aashiq Abu shared the picture

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter