Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജിസിസി രാജ്യങ്ങള്‍ക്കിടയിലെ ബന്ധം ശക്തിപ്പെടുത്തുക ലക്ഷ്യം; നിര്‍ണായക ഉച്ചകോടിയുമായി രാജ്യങ്ങള്‍

ജിസിസി രാജ്യങ്ങള്‍ക്കിടയിലെ ബന്ധം ശക്തിപ്പെടുത്തുക ലക്ഷ്യം; നിര്‍ണായക ഉച്ചകോടിയുമായി രാജ്യങ്ങള്‍

Reporter 3 weeks ago

ജിസിസി രാജ്യങ്ങള്‍ക്കിടയിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും സുരക്ഷാ - പ്രതിരോധ സാമ്പത്തിക മേഖലകളില്‍ ഐക്യം ഉറപ്പാക്കുന്നതിനും ആഹ്വാനം ചെയ്ത് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുടെ ഉച്ചകോടി.

പശ്ചിമേഷ്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജിദ്ദയില്‍ ചേര്‍ന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുടെ അസാധാരണ ഉച്ച കോടിയുടെതാണ് ആഹ്വാനം. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ ഗള്‍ഫ് രാഷ്ട്ര തലവന്മാര്‍ പങ്കെടുത്തു. ‌

ഇറാനുമായി അമേരിക്കയും ഇസ്രയേലും തമ്മില്‍ നില നില്‍ക്കുന്ന സംഘര്‍ഷത്തിന്റെ പ്രത്യാഘാതങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളെ ബാധിക്കാതിരിക്കാനുള്ള മുന്‍കരുതലുകളും ഏകോപനവും ലക്ഷ്യമാക്കിയാണ് ഉച്ചകോടി സംഘടിപ്പിച്ചത്. മേഖലയിലെ പുതിയ വെല്ലുവിളികളെ നേരിടാനുള്ള കൂട്ടായ ശ്രമങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ചയായി. ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനും ആഗോള ഊര്‍ജ്ജ വിപണിയിലും വിതരണ ശൃംഖലകളിലും തടസങ്ങള്‍ നീക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കും ഉച്ചകോടി വേദിയായി.

ജിസിസി രാജ്യങ്ങള്‍ക്കിടയിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും സുരക്ഷാ-പ്രതിരോധ സാമ്പത്തിക മേഖലകളില്‍ ഐക്യം ഉറപ്പാക്കുന്നതിനും ഉച്ചകോടി ആഹ്വാനം ചെയ്തു. ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി, കുവൈറ്റ് കിരീടാവകാശി ശൈഖ് സബാഹ് അല്‍ഖാലിദ് അല്‍ഹമദ് അല്‍ സബാഹ്, യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുത്തു. എന്നാല്‍ ഒമാന്‍ ഭരണ നേതൃത്ത്വത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളുടെ അസാന്നിധ്യവും ഉച്ചകോടിയില്‍ ശ്രദ്ധേയമായി.

Content Highlights: The GCC countries are organizing an important summit focused on improving relations and boosting cooperation among member states. The meeting is expected to address major regional, political, and economic matters for stronger unity in the Gulf region.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter