Dailyhunt
ജോജു ജോര്‍ജ്- ഷാജി കൈലാസ് ആക്ഷൻ പാക്ക്ഡ് ചിത്രം 'വരവ്' ട്രെയ്‌ലര്‍ പുറത്തിറങ്ങി

ജോജു ജോര്‍ജ്- ഷാജി കൈലാസ് ആക്ഷൻ പാക്ക്ഡ് ചിത്രം 'വരവ്' ട്രെയ്‌ലര്‍ പുറത്തിറങ്ങി

Reporter 2 weeks ago

വനാരാ? പോള്‍സണ്‍!! ജോജു ജോർജിന്റെ മാസ് ആക്ഷൻ ഹീറോ കഥാപാത്രം പോള്‍സണ്‍ ഇപ്പോള്‍ തരംഗമായി മാറുകയാണ്. ജോജു ജോർജ്- ഷാജി കൈലാസ് ചിത്രം 'വരവ് ' ന്റെ ട്രെയിലർ പുറത്തിറങ്ങി.

കിടിലൻ ഡയലോഗുകളും മാസ്സ് ആക്ഷൻ രംഗങ്ങളും കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചിത്രമായിരിക്കും 'വരവ്' എന്ന സൂചനയാണ് ട്രെയിലറും നല്‍കുന്നത്. ജോജു ജോർജ് - ഷാജി കൈലാസ് കോമ്പിനേഷൻ ആദ്യമായാണ് മലയാള സിനിമയില്‍. ആക്ഷൻ സിനിമകളുടെ രാജാവായ ഷാജി കൈലാസും, അഭിനയ വിസ്മയമായി മാറിക്കൊണ്ടിരിക്കുന്ന ജോജു ജോർജും ഒന്നിക്കുമ്പോള്‍.

ചിത്രത്തിന്റെ വരവുപോലെതന്നെ ഇവരുടെ വരവും ആകാംക്ഷ വർദ്ധിപ്പിക്കുകയാണ്. ബിഗ് ബഡ്ജറ്റില്‍ 98 ദിവസങ്ങള്‍ എടുത്ത് ചിത്രീകരണം പൂർത്തിയാക്കിയ 'വരവ് ' ഹൈറേഞ്ച് പശ്ചാത്തലത്തില്‍ പ്ലാന്റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് പ്രമേയമാക്കുന്നത്. ഷാജി കൈലാസിന്റെ ഹിറ്റ് ചിത്രങ്ങളായ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ് എന്നിവയ്ക്ക് രചന നിർവ്വഹിച്ച എ.കെ. സാജൻ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. ഓള്‍ഗാ പ്രൊഡക്ഷൻസിന്റെ ബാനറില്‍ നൈസി റെജിയാണ് ചിത്രം നിർമ്മിക്കുന്നത്.

മാമ്പറയ്ക്കല്‍ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തിയതി പുറത്ത്

ജോജുവിനൊപ്പം ആക്ഷൻ റാണി വാണി വിശ്വനാഥ്, മുരളി ഗോപി, അർജുൻ അശോകൻ, ബൈജു സന്തോഷ്, ബാബുരാജ്, ബോബി കുര്യൻ, കോട്ടയം രമേശ്, ദീപക് പറമ്പോല്‍, അസീസ് നെടുമങ്ങാട്, സുകന്യ,വിൻസി അലോഷ്യസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ട്രെയിലറിലേക്ക് പോയാല്‍…. " എന്നും കാണുന്ന വീട്ടുമുറ്റത്തെ കുഴിയില്‍ ആയിരിക്കും നമ്മള്‍ ആദ്യം വീഴുക.. ശത്രു ആ കുഴിയില്‍ ഇട്ട് നമ്മളെ വെട്ടി നുറുക്കും " ഈ മാസ് ഡയലോഗിലൂടെയാണ് ട്രെയിലർ തുടങ്ങുന്നത്. പിന്നീടങ്ങോട്ട് ഗംഭീര ആക്ഷൻ സീനുകള്‍ക്കൊപ്പം ഡയലോഗുകളുടെ പെരുമഴയാണ്… ആക്ഷൻ ത്രില്ലർ മാത്രമാണെന്ന് നിനക്കുന്ന പ്രേക്ഷകരെ ഇതൊരു ഫാമിലി ചിത്രം കൂടിയാണെന്ന് മനസ്സിലാക്കുന്ന രീതിയിലേക്ക് സീനുകള്‍ മാറുന്നു. സുകന്യയും അർജുൻ അശോകനും ജോജു ജോർജ്ജും ഇവരുടെ കുടുംബ ബന്ധങ്ങളും ട്രെയിലറില്‍ കാണിക്കുന്നുണ്ട്. ബൈക്കോടിക്കുന്ന, തോക്ക് എടുക്കുന്ന കന്യാസ്ത്രീ.. സുകന്യ എന്ന നടിയുടെ മലയാളത്തിലേക്കുള്ള ഒരു ഗംഭീര തിരിച്ചു "വരവ്"ആണെന്നുകൂടി ഓർമിപ്പിക്കുന്നു.

മലയാളത്തിന്റെ ആക്ഷൻ റാണിയായ വാണി വിശ്വനാഥിന്റെ പോലീസ് കഥാപാത്രം.. ജോജുവിനൊപ്പം കട്ടക്ക് ആക്ഷന് ഇവരുമുണ്ട്.
വില്ലൻ വേഷത്തിന് ഇനി മറ്റൊരു പേരില്ല എന്ന് കാണിക്കുന്ന വിധമാണ് മുരളി ഗോപിയുടെ വരവ്. ചിത്രത്തിലെ ഓരോ കഥാപാത്രത്തിനും അതിന്റെതായ പ്രാധാന്യം നല്‍കിയാണ് ഷാജി കെലാസ് ചിത്രം ഒരുക്കിയത് എന്ന് വ്യക്തം . പരോളില്‍ ഇറങ്ങിയ പോളച്ചന്റെ കിന്റല്‍ ഇടി കൊണ്ട് അവശരായവരുടെ സ്റ്റേറ്റ്മെന്റ് പോലും എടുക്കാൻ ആവാതെ കുഴയുന്ന പോലീസ്. ഇടിയുടെ കനം അപ്പോള്‍ തന്നെ മനസ്സിലാവും. "ഇതിന്റെ പേരില്‍ ഇനി തെമ്മാടിക്കുഴിയില്‍ പോയി കിടക്കാനാണെങ്കിലും ഞങ്ങള്‍ക്ക് ഓക്കേയാ " എന്നു പറയുന്ന ജോജുവിന്റെ കരുത്തുറ്റ കഥാപാത്രം… പോളച്ചന്റെ കുടുംബത്തിന് എന്ത് സംഭവിച്ചു? പോളച്ചൻ എന്തിന് ജയിലില്‍ പോയി? പരോളില്‍ ഇറങ്ങുന്ന പോളച്ചൻ പിന്നീട് എന്തൊക്കെയാണ് ചെയ്തത് ,ആർക്കൊക്കെ എന്തൊക്കെ സംഭവിച്ചു? പോളച്ചന്റെ ആ "വരവ് "നായി മെയ് റിലീസായെത്തുന്ന ചിത്രത്തിനായി കാത്തിരിക്കാം.

പേട്രിയറ്റ് ഒരു പാഠപുസ്തകം, യുവാക്കളും വിദ്യാർത്ഥികളും ഉറപ്പായും കണ്ടിരിക്കേണ്ട സിനിമ: വി ശിവൻകുട്ടി

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ജോമി ജോസഫ്, രാഹുല്‍ റെജി എന്നിവരാണ്. ഛായാഗ്രഹണം: എസ്. ശരവണൻ. സംഗീതം: സാം സി.എസ്.എഡിറ്റർ: ഷമീർ മുഹമ്മദ്. കലാസംവിധാനം: സാബു റാം. മേക്കപ്പ്: സജി കാട്ടാക്കട. കോസ്റ്റ്യും ഡിസൈൻ: സമീറ സനിഷ്. .ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ ഹെഡ്: റോണ്‍ ഐസക് തോമസ്. പ്രൊഡക്ഷൻ മാനേജേർസ്: ശിവൻ പൂജപ്പുര & അനില്‍ അൻഷാദ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്: പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി. പ്രൊഡക്ഷൻ കണ്‍ട്രോളർ: വിനോദ് മംഗലത്ത്. പി ആർ ഓ മഞ്ജു ഗോപിനാഥ്.സ്റ്റില്‍സ്: ഹരി തിരുമല , മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ് -ബ്രിങ്ഫോർത്ത് ,ഡിസൈൻസ്: യെല്ലോടൂത്ത്സ് & റോക്കറ്റ് സയൻസ്. PHF ആണ് ചിത്രത്തിന്റെ ഓവർസീസ് വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഓള്‍ഗ പ്രൊഡക്ഷൻസ്‌ ഓള്‍ ഇന്ത്യ റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തിക്കും.

Content Highlights: The much-awaited trailer of Varavu, starring Joju George and directed by Shaji Kailas, has been released, offering a glimpse into a high-octane action drama. Known for his intense screen presence, Joju George appears in a powerful role, while Shaji Kailas brings his signature mass-action style to the film.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter