ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയല്‍സിന് മികച്ച സ്കോർ. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സാണ് നേടിയത്.
യശ്വസി ജെയ്‌സ്വാളും ധ്രുവ് ജുറലും അർധ സെഞ്ച്വറി നേടി.
ജയ്‌സ്വാള്‍ 36 പന്തില്‍ മൂന്ന് സിക്‌സറും ആറ് ഫോറുകളും അടക്കം 55 റണ്‍സാണ് നേടിയത്. ജുറല്‍ 42 പന്തില്‍ അഞ്ച് വീതം സിക്‌സറും ഫോറുകളും അടക്കം 75 റണ്‍സ് നേടി. വൈഭവ് സൂര്യവംശി 18 പന്തില്‍ 31 റണ്‍സ് നേടി. ഗുജറാത്തിന് വേണ്ടി കാഗിസോ റബാഡ രണ്ട് വിക്കറ്റ് നേടി. നേരത്തെ ടോസ് നേടി രാജസ്ഥാൻ റോയല്‍സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.