Dailyhunt
കള്ളൻ മണിയന്റെ അഭ്യാസങ്ങളെ കടത്തിവെട്ടുമോ ഈ പള്ളിച്ചട്ടമ്പി ? ടൊവിനോ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്

കള്ളൻ മണിയന്റെ അഭ്യാസങ്ങളെ കടത്തിവെട്ടുമോ ഈ പള്ളിച്ചട്ടമ്പി ? ടൊവിനോ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്

Reporter 1 week ago

ടൊവിനോ തോമസ്, കയാദു ലോഹർ എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി ഡിജോ ജോസ്‌ ആന്റണി സംവിധാനം ചെയ്ത പീരീയിഡ് ഡ്രാമ ത്രില്ലറായ 'പള്ളിച്ചട്ടമ്പി'യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.

ടൊവിനോയുടെ ഗംഭീര ആക്ഷൻ രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ് ട്രെയ്ലർ.ടൊവിനോയുടെ മാസ് ആക്‌ഷൻ എന്റർടെയ്നറാകും സിനിമയെന്നാണ് ട്രെയ്‌ലർ നല്‍കുന്ന സൂചന. ടൊവിനോയുടെ എ ആർ എം സിനിമയിലെ കള്ളൻ മണിയന്റെ അഭ്യാസങ്ങളെ കടത്തിവെട്ടുമോ ഈ പള്ളിച്ചട്ടമ്പി എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.




തലയില്‍ കെട്ട് വന്നത് വിഗ്ഗ് ഇല്ലാത്തത് കൊണ്ട്,' ആ ഐഡിയ നസീർ സാറിന്റേത്; ബാലചന്ദ്ര മേനോൻ

ഈ വർഷത്തെ ഏറ്റവും വലിയ വിഷു മലയാള സിനിമ റിലീസായി എത്തുന്ന പള്ളിച്ചട്ടമ്പി, ഏപ്രില്‍ പത്തിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ അഞ്ചു ഭാഷകളില്‍ പ്രദർശനത്തിനെത്തും.1950-60 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് 'പള്ളിച്ചട്ടമ്പി'. സംവിധായകൻ ഡിജോ ജോസ് ആന്റണിയും ജേക്ക്സ് ബിജോയിയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് 'പള്ളിച്ചട്ടമ്പി'. ക്വീൻ, ജന ഗണ മന, മലയാളി ഫ്രം ഇന്ത്യ എന്നീ മൂന്ന് മുൻ ചിത്രങ്ങളിലും ട്രെൻഡിങ്ങായ ചാർട്ട്‌ബസ്റ്റർ ഗാനങ്ങള്‍ ഒരുക്കിയ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത് കാണാൻ പ്രേക്ഷകരും കാത്തിരിക്കുകയാണ്.

വേള്‍ഡ് വൈഡ് ഫിലിംസിന്റെ ബാനറില്‍ നൗഫലും, ബ്രിജീഷും ചേർന്നാണ് 'പള്ളിച്ചട്ടമ്പി' നിർമിക്കുന്നത്. സി ക്യൂബ് ബ്രോ എന്റർടെയിൻമെന്റ്സിന്റെ ബാനറില്‍ ചരണ്‍, ചാണുക്യ, ചൈതന്യ എന്നിവരും തൻസീറും ചേർന്നാണ് സഹനിർമാണം. ടി. എസ്. സുരേഷ് ബാബുവാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.




ലിയോയുടെ റെക്കോർഡ് കാറ്റില്‍ പറത്തി ഹാഷിറും പിള്ളേരും; അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മാത്രം 5 കോടിയിലേറെ നേടി വാഴ2

വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്സ്‌ തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ഹിറ്റ് തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബുവാണ് 'പള്ളിച്ചട്ടമ്പി'യുടെ രചന നിർവഹിച്ചിരിക്കുന്നത്. ടിജോ ടോമിയാണ് ഈ പീരീയിഡ് ചിത്രത്തിന്റെ ഛായാഗ്രഹണം. മേഘശ്യാമും തൻസീറുമാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കള്‍. മഞ്ജുഷ രാധാകൃഷ്ണൻ കോസ്റ്റ്യൂംസും, റഷീദ് അഹമ്മദ് മേക്കപ്പും നിർവഹിക്കുന്നു.

Content Highlights: The official trailer of Pallichattambi, starring Tovino Thomas, has been released, generating buzz among movie enthusiasts. The trailer hints at a gripping narrative with strong performances and high production value. With Tovino in a prominent role, the film is already gaining attention, and the trailer has further raised expectations ahead of its release.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter