Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കനത്ത മഴ, മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്നു; അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി നിരവധി പേര്‍

കനത്ത മഴ, മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്നു; അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി നിരവധി പേര്‍

Reporter 1 week ago

പൂനെ: മഹാരാഷ്ട്രയില്‍ ശക്തമായ മഴയില്‍ കെട്ടിടം തകര്‍ന്ന് നിരവധി പേര്‍ കുടുങ്ങി. പൂനെയിലെ പിംപ്രി ചിഞ്ച്‌വാഡിലാണ് കെട്ടിടം തകര്‍ന്നത്.

സംഭവ സ്ഥലത്ത് നിരവധി ആളുകള്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ 13-14 പേര്‍ വരെ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി പിംപ്രി ചിഞ്ച്‌വാഡ്‌ അഗ്‌നിശമന സേന അറിയിച്ചിട്ടുണ്ട്. അപകടം നടന്നയുടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെന്നും അധികൃതര്‍ അറിയിച്ചു.

കനത്ത മഴയെത്തുടര്‍ന്ന് കെട്ടിടത്തിനടുത്തുള്ള വലിയ മാലിന്യക്കൂമ്പാരം നീങ്ങിയതാണ് കെട്ടിടം തകരാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. പിംപ്രി ചിഞ്ച്‌വാഡ്‌ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ മാലിന്യ ഡിപ്പോയുടെ ഭാഗമാണ് ഈ കെട്ടിടം. നഗരത്തിലെ മുഴുവന്‍ മാലിന്യങ്ങളും ദിവസവും തരംതിരിച്ച്‌ ഇവിടെക്കാണ് എത്തിക്കുന്നത്.




വീണ്ടും ചോദ്യപേപ്പര്‍ ചോര്‍ച്ചയെന്ന് ആരോപണം; വെളിപ്പെടുത്തലുകളുമായി രാഹുല്‍ ഗാന്ധി

കനത്ത മഴയെ തുടർന്ന് ഡല്‍ഹിയിലും കെട്ടിടം തകർന്നു വീണിരുന്നു. ഡല്‍ഹിയിലെ രോഹിണി സെക്ടർ 16-ല്‍ നിർമ്മാണത്തിലിരുന്ന നാലുനില കെട്ടിടമാണ് ബുധനാഴ്ച ഉച്ചയ്ക്ക് തകർന്നത്. നിരവധി പേർ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. നിരവധി പേരെ രക്ഷപ്പെത്തിയിട്ടുണ്ട്. അതേസമയം, കുടുങ്ങിക്കിടക്കുന്ന മറ്റുള്ളവരെ കണ്ടെത്താനും സുരക്ഷിതമായി പുറത്തെടുക്കാനുമുള്ള ശ്രമം തുടരുകയാണ്.

കെട്ടിടം തകർന്നതായി വിവരം ലഭിച്ചതിന് പിന്നാലെ ഡല്‍ഹി ഫയർ സർവീസ് അടിയന്തര ഉടപെടല്‍ നടത്തിയെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. നാല് അഗ്നിരക്ഷാ വാഹനങ്ങള്‍ സ്ഥലത്തേക്ക് ഉടൻ തന്നെ വിന്യസിച്ചുവെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.

Content Highlights: Heavy rains in Maharashtra led to a building collapse, trapping several people. Rescue teams are carrying out search and rescue operations while authorities assess the situation.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter