Dailyhunt
കേരളത്തിലൊരു വനിതാ മുഖ്യമന്ത്രിയെന്നതാണ് സ്വപ്‌നമെന്ന് രാഹുല്‍, ആവേശമില്ലാത്ത കയ്യടിയുമായി പുരുഷപ്രവര്‍ത്തകര്‍

കേരളത്തിലൊരു വനിതാ മുഖ്യമന്ത്രിയെന്നതാണ് സ്വപ്‌നമെന്ന് രാഹുല്‍, ആവേശമില്ലാത്ത കയ്യടിയുമായി പുരുഷപ്രവര്‍ത്തകര്‍

Reporter 1 month ago

കോട്ടയം: കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രി എന്നത് തന്റെ സ്വപ്‌നമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

കോട്ടയം പുതുപ്പള്ളിയിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോഴാണ് തന്റെ സ്വപ്‌നം പ്രവർത്തകരോട് അദ്ദേഹം പറഞ്ഞത്. ഒരു വനിതാ മുഖ്യമന്ത്രി കേരളത്തില്‍ ചുമതലയേല്‍ക്കുന്നത് താൻ സ്വപ്‌നം കാണാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വനിത മുഖ്യമന്ത്രിമാരുടെ കാര്യം പറഞ്ഞപ്പോള്‍ ആവേശമില്ലാതെ കയ്യടിച്ച പുരുഷപ്രവർത്തകരെ പ്രസംഗത്തിനിടയില്‍ അദ്ദേഹം പരാമർശിച്ചു. താൻ ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ സ്ത്രീകളെല്ലാം ആവേശത്തോടെ കയ്യടിച്ച്‌ സ്വീകരിച്ചു, എന്നാല്‍ ആ ആവേശം പുരുഷന്മാർക്കിടയില്‍ കണ്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടുള്ള ആദരസൂചകമായി കേരളത്തിലെ പ്രചാരണത്തില്‍ താൻ നിർബന്ധമായും എത്തേണ്ട മണ്ഡലമാണിതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു

എഫ്‌സിആര്‍എ ഭരണഘടനയ്ക്കും മതേതരത്വത്തിനും എതിര്; ആശങ്കയുണ്ട്: മാര്‍ ആന്‍ഡ്രൂസ് താഴത്ത്

അതേസമയം മോദി സർക്കാരിന്റെ വിദേശനയങ്ങളെയും അദാനി ബന്ധത്തെയും പിണറായി സർക്കാരിനെയും രാഹുല്‍ രൂക്ഷമായി വിമർശിച്ചു. അമേരിക്കൻ കരാറിലൂടെ മോദി ഇന്ത്യൻ കർഷകരെ വഞ്ചിച്ചു. ഡോണാള്‍ഡ് ട്രംപിന്റെ അനുമതിയില്ലാതെ ഇന്ധനം വാങ്ങാൻ പോലും കഴിയാത്ത അവസ്ഥ ഇന്ത്യയ്ക്ക് നാണക്കേടാണെന്നും രാഹുല്‍ പറഞ്ഞു. യുഎസിലേക്ക് പോയാല്‍ അദാനിയെ പിടിച്ച്‌ അകത്തിടുന്ന സ്ഥിതിയാണെന്നും ബിജെപിയുടെ സാമ്ബത്തിക സ്‌ത്രോതസ് വെളിപ്പെടുത്തുമെന്ന് പറഞ്ഞ് അമേരിക്ക മോദിയെ ഭീഷണിപ്പെടുത്തുകയാണെന്നും രാഹുല്‍ ആരോപിച്ചു.

Content Highlights: Rahul Gandhi, during his campaign rally in Kottayam, said it is his dream to see a woman become the Chief Minister of Kerala

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter