Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഖലീഫ പ്രഖ്യാപിക്കുമ്പോള്‍ മറ്റൊരു ഓണം റിലീസ് തന്നെ ഇല്ലായിരുന്നു, മൂന്ന് സിനിമകള്‍ക്കും പ്രേക്ഷകരുണ്ടാകും: പൃഥ്വി

ഖലീഫ പ്രഖ്യാപിക്കുമ്പോള്‍ മറ്റൊരു ഓണം റിലീസ് തന്നെ ഇല്ലായിരുന്നു, മൂന്ന് സിനിമകള്‍ക്കും പ്രേക്ഷകരുണ്ടാകും: പൃഥ്വി

Reporter 2 weeks ago

മ്പൻ ഓണം ക്ലാഷിന് തയാറെടുക്കുകയാണ് മലയാള സിനിമ. ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, പൃഥ്വിരാജ് ചിത്രം ഖലീഫ, നിവിന്റെ ബത്‌ലഹേം കുടുംബ യൂണിറ്റ് എന്നിവയാണ് ഇത്തവണത്തെ ഓണം റിലീസുകള്‍.

ഇപ്പോഴിതാ ഈ ഓണം ക്ലാഷിനെപ്പറ്റി മനസുതുറക്കുകയാണ് പൃഥ്വിരാജ്. തങ്ങള്‍ ഓണം റിലീസായി ഖലീഫ പ്രഖ്യാപിക്കുന്ന സമയത്ത് മറ്റൊരു ഓണം റിലീസ് തന്നെ മലയാള സിനിമയില്‍ പ്രഖ്യാപിച്ചിരുന്നില്ല എന്ന് പൃഥ്വിരാജ് പറഞ്ഞു. നല്ല സിനിമയാണെങ്കില്‍ മൂന്ന് സിനിമകള്‍ക്കും പ്രേക്ഷകരുണ്ടാകും എന്നും ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു.




സുരാജ്, കോട്ടയം നസീർ, ഹക്കീം ഷാ, ഇനി വരാനുള്ളത്…. 'L' ; ജയിലർ 2 പ്രൊമോയില്‍ നിറഞ്ഞ് മലയാളി താരങ്ങള്‍

'ഖലീഫ 2026 ഓണത്തിന് റിലീസ് ചെയ്യാൻ എന്ന് തീരുമാനിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന സമയത്ത് മറ്റൊരു ഓണം റിലീസ് തന്നെ മലയാള സിനിമയില്‍ പ്രഖ്യാപിച്ചിരുന്നില്ല. 2025 ഒക്ടോബർ 15 നാണ് ഖലീഫ ഞങ്ങള്‍ അനൗണ്‍സ് ചെയ്യുന്നത്. അന്ന് എല്ലാവരും ചോദിച്ചത് 2026 ഓണത്തിന് എന്തിനാണ് ഇപ്പോഴേ അനൗണ്‍സ് ചെയ്യുന്നത് എന്നാണ്. ഓണത്തിന് തന്നെ ആഗസ്റ്റ് 20 ണ് റിലീസ് എന്നതും ഞങ്ങള്‍ ആണ് ആദ്യം പ്രഖ്യാപിച്ചത്. പക്ഷെ അത് കുഴപ്പമില്ല. ഓണക്കാലത്ത് ഒന്നില്‍ കൂടുതല്‍ സിനിമകള്‍ തിയേറ്ററില്‍ ഉണ്ടായത് കൊണ്ട് കുഴപ്പമില്ല. നല്ല സിനിമയാണെങ്കില്‍ മൂന്ന് സിനിമകള്‍ക്കും പ്രേക്ഷകരുണ്ടാകും', പൃഥ്വിയുടെ വാക്കുകള്‍.

രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഖലീഫയുടെ രണ്ടാം ഭാഗത്തില്‍ മാമ്പറയ്ക്കല്‍ അഹമ്മദ് അലിയായി മോഹൻലാല്‍ നായകനായി എത്തും. ആദ്യ ഭാഗത്തിലെ നായകനായ പൃഥ്വിരാജ് സുകുമാരനും ഈ രണ്ടാം ഭാഗത്തിന്റെ താരനിരയില്‍ ഉണ്ടാകും. ജിനു ഇന്നോവേഷൻ്റെ ബാനറില്‍ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹനിർമ്മാതാവ് - സിജോ സെബാസ്റ്റ്യൻ. മാസ്സ് സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രം, ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങള്‍ കൊണ്ടും ആക്ഷൻ രംഗങ്ങള്‍ കൊണ്ടും സമ്പന്നമാണ് .'പ്രതികാരം സുവർണ്ണ ലിപികളാല്‍ എഴുതപ്പെടും' എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ.




'മൂന്ന് മാസം കൊണ്ട് 16 കിലോ കുറഞ്ഞു', ഒസംപിക് കുത്തിവെപ്പിലൂടെ വണ്ണം കുറച്ചതിനെക്കുറിച്ച്‌ സൗഭാഗ്യ

'പോക്കിരി രാജ'യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം ലണ്ടൻ, ദുബായ്, കേരളം, നേപ്പാള്‍ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളില്‍ ആയാണ് ഒരുക്കുന്നത്. ആദം ജോണ്‍, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകള്‍ക്കു ശേഷം ജിനു എബ്രഹാം - പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Content Highlights: Actor Prithviraj Sukumaran stated that there were no other major Onam releases when "Khalifa" was announced, adding that all three films will have their own audience.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter