Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'കൊല്‍ക്കത്തയിലെ സ്ട്രോങ് റൂമുകള്‍ സുരക്ഷിതം'; ടിഎംസിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

'കൊല്‍ക്കത്തയിലെ സ്ട്രോങ് റൂമുകള്‍ സുരക്ഷിതം'; ടിഎംസിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

Reporter 3 weeks ago

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ സ്ട്രോങ് റൂം തുറന്നെന്ന തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ.

സ്ട്രോങ് റൂം സുരക്ഷിതമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശദീകരണം. സ്ട്രോങ് റൂം പൂട്ടി സീല്‍ വെച്ചത് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ്. സ്ട്രോങ് റൂം തുറന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.

കൊല്‍ക്കത്തയിലെ നേതാജി സ്റ്റേഡിയത്തിലെ സ്ട്രോങ് റൂം തുറന്നെന്ന് ആരോപിച്ചായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയത്. നേതാജി ഇൻഡോർ സ്റ്റേഡിയത്തിലെ സ്ട്രോങ് റൂം തുറന്നെന്നും കൃത്രിമം നടന്നെന്നുമാണ് ടിഎംസി പ്രവർത്തകർ പറയുന്നത്. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികള്‍ ഇല്ലാതെയാണ് സ്ട്രോങ് റൂം തുറന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും പ്രവർത്തകർ കുറ്റപ്പെടുത്തിയിരുന്നു. സ്ട്രോങ് റൂം തുറക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രവർത്തർ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. കനത്ത മഴയിലും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്.

മധ്യപ്രദേശില്‍ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് നാല് പേർ മരിച്ചു; നിരവധി പേരെ കാണാതായി

ബംഗാളില്‍ ബിജെപി ഭരണം പിടിക്കുമെന്നാണ് ഭൂരിപക്ഷ എക്സിറ്റ് പോള്‍ സർവേകളും പ്രവചിച്ചത്. മാട്രിസ് എക്സിറ്റ് പോള്‍ സർവേയില്‍ ബിജെപി 146 മുതല്‍ 161 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. തൃണമൂല്‍ കോണ്‍ഗ്രസിന് 125 മുതല്‍ 140 വരെ സീറ്റുകളാണ് മാട്രിസ് പ്രവചിച്ചത്. മറ്റുള്ളവർ 6 മുതല്‍ 10 വരെ സീറ്റുകള്‍ നേടുമെന്നും മാട്രിസ് പ്രവചിച്ചു. പി മാർക്യൂ എക്സിറ്റ് പോള്‍ സർവേയും ബിജെപി ബംഗാളില്‍ അധികാരത്തിലെത്തുമെന്നാണ് പ്രവചിച്ചത്. ബിജെപി 150 മുതല്‍ 17 5വരെ സീറ്റുകളും തൃണമൂല്‍ കോണ്‍ഗ്രസ് 118 മുതല്‍ 138 വരെ സീറ്റുകളും നേടുമെന്നാണ് പി മാർക്യൂവിൻ്റെ പ്രവചനം.

Content Highlights: Election Commission rejects Trinamool Congress's allegation of opening a strong room in Kolkata

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter