Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുല്‍ദീപ് യാദവിനെ ഒഴിവാക്കി; ഗൗതം ഗംഭീറിനും ശുഭ്മന്‍ ഗില്ലിനുമെതിരെ കടുത്ത വിമര്‍ശനം

കുല്‍ദീപ് യാദവിനെ ഒഴിവാക്കി; ഗൗതം ഗംഭീറിനും ശുഭ്മന്‍ ഗില്ലിനുമെതിരെ കടുത്ത വിമര്‍ശനം

Reporter 3 weeks ago

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ, സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ പ്ലെയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കിയ ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനം.

മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 2-1ന് ഇന്ത്യ കൈവിട്ടതോടെയാണ് ഹെഡ് കോച്ച്‌ ഗൗതം ഗംഭീറും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ നേരിടുന്നത്. പരമ്പരയിലുടനീളം തകര്‍പ്പന്‍ ഫോമിലുള്ള കുല്‍ദീപ് യാദവിനെ ഒരു മത്സരത്തില്‍ പോലും കളിപ്പിക്കാതെ റിസര്‍വ് ബെഞ്ചിലിരുത്തുകയായിരുന്നു. ടീമിന്റെ ഈ തീരുമാനത്തെ മുന്‍ ഇന്ത്യന്‍ താരവും പ്രമുഖ കമന്റേറ്ററുമായ ദീപ് ദാസ്ഗുപ്ത രൂക്ഷമായ ഭാഷയിലാണ് കുറ്റപ്പെടുത്തിയത്.

സ്വന്തം യൂട്യൂബ് ചാനലിലൂടെ പ്രതികരിക്കവേയാണ് ദീപ് ദാസ്ഗുപ്ത ഗംഭീറിന്റെയും ഗില്ലിന്റെയും തന്ത്രങ്ങളെ വിമര്‍ശിച്ചത്. 'കുല്‍ദീപ് യാദവ് തീര്‍ച്ചയായും ആദ്യ ഇലവനില്‍ കളിക്കേണ്ട കളിക്കാരനാണ്. വരാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ മൂന്ന് സ്പിന്നര്‍മാരെ കളിപ്പിച്ചാലും നാല് സ്പിന്നര്‍മാരെ കളിപ്പിച്ചാലും കുല്‍ദീപ് ആ സംഘത്തില്‍ തീര്‍ച്ചയായും ഉണ്ടാകണം. ഇംഗ്ലണ്ടില്‍ നമ്മളെല്ലാവരും അദ്ദേഹത്തിന്റെ മികച്ച പന്തേറ് കണ്ടതാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അവിടെയുണ്ടായിരുന്ന ടീം സെലക്ടര്‍മാര്‍ക്കോ മാനേജ്മെന്റിനോ മാത്രം അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ലെന്ന് തോന്നുന്നു.' - ദീപ് ദാസ്ഗുപ്ത പറഞ്ഞു.




'ഇന്ത്യൻ ക്രിക്കറ്റിലെ തന്ത്രജ്ഞൻ ആശിഷ് നെഹ്റ'; ഇംഗ്ലണ്ട് മുൻ താരം മൊയീൻ അലി

ലോവര്‍ ഓര്‍ഡറില്‍ ബാറ്റിങ് കരുത്ത് കൂട്ടാനായി ഓള്‍റൗണ്ടര്‍മാര്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കിയ കോച്ച്‌ ഗൗതം ഗംഭീറിന്റെ തന്ത്രമാണ് കുല്‍ദീപിന് തിരിച്ചടിയായത്. എന്നാല്‍ ഈ നീക്കം പരമ്പരയില്‍ പൂര്‍ണമായി പരാജയപ്പെടുകയാണുണ്ടായത്. റണ്‍സ് വിട്ടുകൊടുക്കാതെ വിക്കറ്റുകള്‍ വീഴ്ത്താന്‍ ശേഷിയുള്ള കുല്‍ദീപിനെപ്പോലൊരു അറ്റാക്കിങ് സ്പിന്നറുടെ അഭാവം മധ്യ ഓവറുകളില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായി. നിലവില്‍ യോര്‍ക്ക്‌ഷെയറിന് വേണ്ടി വണ്‍ഡേ കപ്പില്‍ കളിക്കുന്ന കുല്‍ദീപ് മികച്ച ഫോമിലാണ്. വരാനിരിക്കുന്ന ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെങ്കിലും ഇംഗ്ലണ്ടില്‍ വരുത്തിയ തെറ്റുകള്‍ തിരുത്തി കുല്‍ദീപിന് പ്ലെയിങ് ഇലവനില്‍ അര്‍ഹിച്ച സ്ഥാനം നല്‍കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

content highlights: Kuldeep Yadav Snubbed; Gautam Gambhir and Shubman Gill Face Severe Criticism

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter