Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുഞ്ഞികൃഷ്ണന്‍ നടത്തിയത് അസത്യ പ്രചാരണം; പയ്യന്നൂരിലെ ഫലം റദ്ദാക്കണമെന്ന മധുസൂദനന്റെ ഹര്‍ജി CPIM അറിവോടെ

കുഞ്ഞികൃഷ്ണന്‍ നടത്തിയത് അസത്യ പ്രചാരണം; പയ്യന്നൂരിലെ ഫലം റദ്ദാക്കണമെന്ന മധുസൂദനന്റെ ഹര്‍ജി CPIM അറിവോടെ

Reporter 2 weeks ago

ണ്ണൂര്‍: പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി ഐ മധുസൂദനന്റെ ഹര്‍ജി സിപിഐഎം നേതൃത്വത്തിന്റെ അറിവോടെ.

സിപിഐഎം ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് മധുസൂദനന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച്‌ അസത്യ പ്രചാരണമാണ് മണ്ഡലത്തില്‍ നിന്നും വിജയിച്ച സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണന്‍ നടത്തിയതെന്നാണ് സിപിഐഎം നേതൃത്വത്തിന്റെ നിലപാട്.

കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിലെ രക്തസാക്ഷി ഫണ്ട് കണക്ക് ഉള്‍പ്പെടെ വ്യാജമെന്നും സിപിഐഎം ആരോപിക്കുന്നു. കഴിഞ്ഞ ദിവസമായിരുന്നു കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ടി ഐ മധുസൂദനന്‍ ഹൈക്കോടതിയെ സമീപിച്ചത്. താന്‍ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് നടത്തിയെന്നും കള്ളനാണെന്നും കുഞ്ഞികൃഷ്ണന്‍ ആരോപിച്ചെന്നും ഈ പ്രചാരണത്തിന് എന്തെങ്കിലും തെളിവുകളോ രേഖകളോ ഹാജരാക്കിയില്ലെന്നും തെരഞ്ഞെടുപ്പ് ഗാനത്തില്‍ കുഞ്ഞികൃഷ്ണന്‍ തന്നെ കള്ളന്‍ എന്ന് വിശേഷിപ്പിച്ചെന്നും മധുസൂദനന്‍ ആരോപിക്കുന്നുണ്ട്. ഇത് ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമാണ്. 50,000 വോട്ടുകള്‍ നേടി മണ്ഡലത്തില്‍ വിജയിച്ചിരുന്ന താന്‍ 7,000 വോട്ടുകള്‍ക്ക് തോറ്റതിന് പിന്നില്‍ വ്യാജ പ്രചാരണങ്ങളായിരുന്നുവെന്നും മധുസൂദനന്‍ ചൂണ്ടിക്കാട്ടി.




മുത്തങ്ങ കേസ്; കൊലപാതക കേസില്‍ ഗീതാനന്ദൻ കുറ്റവിമുക്തന്‍, 35 പ്രതികളെ വെറുതെവിട്ടു

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 7487 വോട്ടുകള്‍ക്കായിരുന്നു യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച കുഞ്ഞികൃഷ്ണന്‍ മധുസൂദനനെ പരാജയപ്പെടുത്തിയത്. സ്വന്തം ബൂത്തില്‍ പോലും മധുസൂദനന്‍ പിന്നില്‍പ്പോയിയിരുന്നു. 106ാം നമ്പര്‍ ബൂത്തില്‍ വി കുഞ്ഞികൃഷ്ണന് 292 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ടി ഐ മധുസൂദനന് ലഭിച്ചത് 207 വോട്ടുകളാണ്. ധനരാജ് ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ സിപിഐഎം തയ്യാറാകാതെ മധുസൂദനനെ തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

Content Highlights: The petition filed by LDF candidate T I Madhusoodanan seeking to annul the Payyannur election result was reportedly submitted with the knowledge of the CPM leadership

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter