Dailyhunt
കുവൈറ്റ് വിമാനത്താവളത്തില്‍ നിന്ന് കുവൈറ്റ് സിറ്റിയിലേക്ക് പോകുന്ന കിംഗ് ഫൈസല്‍ റോഡില്‍ ഗതാഗത നിയന്ത്രണം

കുവൈറ്റ് വിമാനത്താവളത്തില്‍ നിന്ന് കുവൈറ്റ് സിറ്റിയിലേക്ക് പോകുന്ന കിംഗ് ഫൈസല്‍ റോഡില്‍ ഗതാഗത നിയന്ത്രണം

Reporter 1 week ago

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കുവൈറ്റ് സിറ്റി ഭാഗത്തേക്ക് പോകുന്ന കിംഗ് ഫൈസല്‍ റോഡില്‍ നാളെ പുലര്‍ച്ചെ മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.

സൗത്ത് സുറ പാലത്തിന് താഴെ ഖൈത്താന്‍ മുതല്‍ അല്‍-സിദ്ദിഖ് വരെയുള്ള ഭാഗമാണ് അടച്ചിടുന്നത്. മെയ് മൂന്ന് ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിവരെ നിയന്ത്രണം തുടരുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.

വിമാനത്താവളത്തില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ സൗത്ത് സുറ പാലം വഴി ഇബ്രാഹിം അല്‍ മാസിന്‍ സ്ട്രീറ്റ് 404, മുഹമ്മദ് അല്‍ ഫാരിസ് സ്ട്രീറ്റ് എന്നീവഴികളിലൂടെ അഞ്ചാം റിംഗ് റോഡിലേക്ക് പ്രവേശിക്കണം.യാത്രക്കാര്‍ ട്രാഫിക് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Content Highlights: Traffic restrictions have been imposed on King Faisal Road connecting Kuwait International Airport to Kuwait City. Authorities advise commuters to follow diversions and plan travel accordingly.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter