Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുവൈത്ത് എയര്‍പോര്‍ട്ടിന് നേരെ ഇറാന്റെ ഡ്രോണാക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു: കൊല്ലപ്പെട്ടത് ഇന്ത്യൻ പൗരന്‍

കുവൈത്ത് എയര്‍പോര്‍ട്ടിന് നേരെ ഇറാന്റെ ഡ്രോണാക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു: കൊല്ലപ്പെട്ടത് ഇന്ത്യൻ പൗരന്‍

Reporter 2 months ago

കുവൈത്ത്: പശ്ചിമേഷ്യ വീണ്ടും യുദ്ധ ഭീതിയില്‍. വെടിനിർത്തിലിനിടയിലും കുവൈത്തില്‍ ഇറാൻ ഡ്രോണാക്രമണം നടത്തി. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്.

കൊല്ലപ്പെട്ടത് ഇന്ത്യൻ കുവൈത്ത് എയർപോർട്ടിന് നേരെ ഇറാന്റെ ഡ്രോണാക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു: കൊല്ലപ്പെട്ടത് ഇന്ത്യൻ പൗരനാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ എംബസിയാണ് ഈ വിവരം സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ടയാളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ഇറാൻ ആക്രമണത്തെ അപലപിച്ച്‌ കുവൈത്ത് വിദേശകാര്യ മന്ത്രി

രംഗത്തെത്തിയിട്ടുണ്ട്.

'കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെയുള്ള സുപ്രധാനമായ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയെന്നും ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റുള്ളവർക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ്'; കുവൈത്ത് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്.




'പ്രധാനമന്ത്രി ബലേൻ രാജിവെക്കണം'; നേപ്പാളില്‍ തെരുവിലിറങ്ങി പ്രതിപക്ഷപാർട്ടികളും വിദ്യാർത്ഥി സംഘടനകളും

കുവൈത്തിലെ യുഎസ് സൈനിതാവളങ്ങളില്‍ നിന്ന് ഇറാനെതിരെ തുടർച്ചയായി ആക്രമണങ്ങള്‍ നടത്തുന്നത് ചൂണ്ടിക്കാട്ടിയാണ് ഇറാൻ കുവൈത്തില്‍ ആക്രമണം നടത്തിയത്. ഹോർമുസ് കടലിടുക്കിലെ ഇറാന്‍റെ ക്വിഷം ദ്വീപിന് നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയിരുന്നു. പിന്നാലെയാണ് കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങള്‍ ഇറാൻ ആക്രമിച്ചത്. വൻതോതില്‍ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച്‌ ആക്രമണം നടത്തിയെന്നാണ് വിവരം. ഇതേത്തുടർന്ന് ഗള്‍ഫ് മേഖലയിലാകെ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ക്വിഷം ദ്വീപിലെ മിലിട്ടറി ഗ്രൗണ്ട് കണ്‍ട്രോള്‍ സ്റ്റേഷന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് കുവൈത്തിലെ യുഎസ് താവളങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് സ്ഥിരീകരിച്ചു. 'അമേരിക്കൻ ഭീകരസേനയുടെ കടുത്ത അഹങ്കാരത്തിനും ആക്രമണത്തിനും' ഉള്ള മറുപടിയാണിതെന്നാണ് ഇറാനിയൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തത്.

കഴിദിവസം ഗള്‍ഫ് മേഖലയിലേക്ക് എത്തിയ ഇറാൻ്റെ മിസൈലുകളും ഡ്രോണുകളും തകർത്തതായി യുഎസ് സെൻട്രല്‍ കമാൻഡ് അറിയിച്ചിരുന്നു. പ‌ശ്ചിമേഷ്യയിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ച്‌ ഇറാൻ ആക്രണമണം ശക്തമാക്കുകയാണ്.

Content Highlights: One person was killed in a suspected Iranian drone attack near Kuwait Airport. Security has been tightened as authorities investigate the incident.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter