Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുവൈറ്റിന് നേരെ ഉണ്ടായ ആക്രമണശ്രമം; മിസൈലുകളും 13 ഡ്രോണുകളും വെടിവെച്ചിട്ടതായി പ്രതിരോധ മന്ത്രാലയം

കുവൈറ്റിന് നേരെ ഉണ്ടായ ആക്രമണശ്രമം; മിസൈലുകളും 13 ഡ്രോണുകളും വെടിവെച്ചിട്ടതായി പ്രതിരോധ മന്ത്രാലയം

Reporter 1 week ago

ശ്ചിമേഷ്യയില്‍ യുദ്ധ സമാന സാഹചര്യം തുടരുന്നതിനിടെ ഇന്ന് കുവൈറ്റ് വ്യോമാതിർത്തിയിലേക്ക് കടന്നുകയറാൻ ശ്രമിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകളും 13 ഡ്രോണുകളും കുവൈറ്റ് വ്യോമസേന വിജയകരമായി വെടിവെച്ചിട്ടു.

ഇന്ന് പുലർച്ചെയുണ്ടായ ഈ ആക്രമണശ്രമത്തില്‍ രാജ്യത്ത് എവിടെയും ആളപായമോ കാര്യമായ ഭൗതിക നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കുവൈറ്റ് പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഇറാന്റെ ഭാഗത്തുനിന്നുള്ള കടുത്ത ആക്രമണ ഭീഷണിയെ തുടർന്ന് ഇന്ന് പുലർച്ചെ കുവൈറ്റിലും അയല്‍രാജ്യമായ ബഹ്റൈനിലും ജാഗ്രതാ സൈറണുകള്‍ മുഴങ്ങിയിരുന്നു. ഇതേത്തുടർന്ന് ജനങ്ങള്‍ ആശങ്കയിലായെങ്കിലും പ്രതിരോധ സംവിധാനങ്ങള്‍ കൃത്യസമയത്ത് പ്രവർത്തിച്ചതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയിലുടനീളം സുരക്ഷാ ജാഗ്രതയും സൈനിക നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഇറാനുമായുള്ള നിലവിലെ സമാധാന കരാർ അവസാനിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതോടെ മേഖലയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീർണ്ണമായി. തെഹ്റാനുമായി ഇനി യാതൊരുവിധ ചർച്ചകള്‍ക്കുമില്ലെന്നും അത്തരം ചർച്ചകള്‍ വെറും "സമയം പാഴാക്കല്‍" മാത്രമാണെന്നും ട്രംപ് കർശന ഭാഷയില്‍ വ്യക്തമാക്കി. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ പൂർണ്ണമായും വഷളായിരിക്കുകയാണ്.





അമേരിക്ക തങ്ങള്‍ക്കെതിരെ നടത്തിയ സൈനിക നീക്കങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയാണ് നല്‍കിയതെന്ന് ഇറാൻ അവകാശപ്പെട്ടു. ഹോർമോസ്ഗാൻ പ്രവിശ്യയിലും മഹ്ഷഹർ തുറമുഖ നഗരത്തിലും അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായി, തങ്ങള്‍ 85 അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വൻതോതില്‍ ആക്രമണം നടത്തിയതായി ഇറാൻ വ്യക്തമാക്കി. ഇതാണ് ഗള്‍ഫ് മേഖലയിലെ യുദ്ധാന്തരീക്ഷം വീണ്ടും വഷളാക്കിയത്.

അമേരിക്ക-ഇറാൻ സംഘർഷം മുറുകുമ്പോള്‍ കുവൈറ്റ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളാണ് കൂടുതല്‍ ആശങ്കയിലാകുന്നത്. അമേരിക്ക നടത്തുന്ന ഓരോ സൈനിക നടപടിക്കും പകരമായി കുവൈറ്റിലും ബഹ്റൈനിലും നിലയുറപ്പിച്ചിട്ടുള്ള അമേരിക്കൻ സൈനിക താവളങ്ങളെയാണ് ഇറാൻ ലക്ഷ്യം വെക്കുന്നത്. ഈ സാഹചര്യത്തില്‍ തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കാൻ അതീവ ജാഗ്രതയോടെയാണ് കുവൈത്ത് സൈന്യം നിലയുറപ്പിച്ചിരിക്കുന്നത്.

Content Highlights: Kuwait's Ministry of Defence has announced that it foiled an attempted aerial attack in the country's airspace. Authorities said the situation was brought under control and security measures remain in place.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter