Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലക്ഷ്മിപ്രിയ യൂട്യൂബ് ചാനലിലൂടെ അപമാനിച്ചെന്ന പരാതി; കേസെടുക്കാനാവില്ലെന്ന് അന്‍സിബയെ അറിയിച്ച്‌ പൊലീസ്

ലക്ഷ്മിപ്രിയ യൂട്യൂബ് ചാനലിലൂടെ അപമാനിച്ചെന്ന പരാതി; കേസെടുക്കാനാവില്ലെന്ന് അന്‍സിബയെ അറിയിച്ച്‌ പൊലീസ്

Reporter 2 weeks ago

കൊച്ചി: നടി ലക്ഷ്മിപ്രിയ യൂട്യൂബ് ചാനലിലൂടെ അപമാനിച്ചെന്ന അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്.

പാലാരിവട്ടം പൊലീസ് ഇക്കാര്യം അന്‍സിബയെ അറിയിച്ചു. 'വീഡിയോ വിശദമായി പരിശോധിച്ചതില്‍ ഡിഫമേഷൻ വകുപ്പ് [356 BNS] പ്രകാരമുള്ള കുറ്റം മാത്രമേ നിലനില്‍ക്കുന്നുള്ളൂവെന്നും മറ്റ് ഒഫൻസുകള്‍ ഒന്നും നടന്നിട്ടില്ല എന്നും വ്യക്തമാകുന്നു. അതിനാല്‍ BNSS വകുപ്പ് 222[1] പ്രകാരം പൊലീസ് നടപടികള്‍ക്ക് സാധുത ഇല്ല', പൊലീസ് അൻസിബയ്ക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു.

കേസില്‍ പൊലീസ് കാര്യക്ഷമമായി അന്വേഷിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അന്‍സിബ കോടതിയെ സമീപിച്ചിരുന്നു. നാളെ കേസ് പരിഗണിക്കാനിരിക്കെയാണ് പൊലീസിന്റെ മറുപടി.

ലക്ഷ്മിപ്രിയക്കും കാന്‍ മീഡിയ ചാനലിനുമെതിരെ ജൂണ്‍ 26നായിരുന്നു അന്‍സിബ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. യൂട്യൂബ് ചാനലിലൂടെ അപകീര്‍ത്തികരവും അശ്ലീലവും വ്യാജവുമായ പ്രചാരണങ്ങള്‍ നടത്തിയെന്നായിരുന്നു പരാതിയില്‍ പറഞ്ഞത്.




കനത്ത മഴ തുടരുന്നു; കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തന്നെ വ്യക്തിഹത്യ ചെയ്യാന്‍ ശ്വേതാ മേനോനും ലക്ഷ്മിപ്രിയയും ഗൂഢാലോചന നടത്തി. സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വീഡിയോയിലെ പരാമര്‍ശങ്ങള്‍ തികച്ചും അശ്ലീലവും ഒരു സ്ത്രീ എന്ന നിലയില്‍ തന്റെ അന്തസിനെയും മര്യാദയെയും തകര്‍ക്കുന്നതും പൊതുസമൂഹമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്നും അന്‍സിബ പരാതിയില്‍ പറഞ്ഞിരുന്നു.

Content Highlights: No Case on Ansiba's Complaint Against Lakshmipriya Over YouTube Video, Say Police

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter