Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലാലേട്ടന് വേണ്ടി ട്രിബ്യൂട്ട് പോലെ എഴുതിയ പാട്ട്, ആ ഗാനം ട്രോളായി ഉപയോഗിക്കുമ്പോള്‍ സങ്കടം വരാറുണ്ട്: ഫെജോ

ലാലേട്ടന് വേണ്ടി ട്രിബ്യൂട്ട് പോലെ എഴുതിയ പാട്ട്, ആ ഗാനം ട്രോളായി ഉപയോഗിക്കുമ്പോള്‍ സങ്കടം വരാറുണ്ട്: ഫെജോ

Reporter 1 week ago

മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ ചിത്രമാണ് ആറാട്ട്. മോശം പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസില്‍ വലിയ പരാജയമായിരുന്നു.

നിറയെ ട്രോളുകളും സിനിമയെത്തേടി എത്തിയിരുന്നു. ചിത്രത്തില്‍ രാഹുല്‍ രാജ് ഈണം നല്‍കി എംജി ശ്രീകുമാറും ഫെജോയും പാടിയ 'തലയുടെ വിളയാട്ട്' എന്ന ഗാനം വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ ഗാനത്തിന് ആദ്യം ലഭിച്ച ട്രോളുകളെക്കുറിച്ച്‌ മനസുതുറക്കുകയാണ് റാപ്പർ ഫെജോ. ക്ലബ് എഫ്‌എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഫെജോ ആറാട്ടിനെ കുറിച്ച്‌ സംസാരിച്ചത്.




മോശം അഭിപ്രായങ്ങള്‍, കളക്ഷനിലും ഇടിവ്?; ആല്‍ഫ ബോക്സ് ഓഫീസ് റിപ്പോർട്ട്

'ചെയ്തപ്പോള്‍ ഒരുപാട് സന്തോഷം തന്ന ഗാനമാണ് അത്. ലാലേട്ടന് വേണ്ടി പാട്ട് ചെയ്യാൻ പറ്റുന്നു, എംജി ശ്രീകുമാറിന് ഒപ്പമാണ് പാടിയിരിക്കുന്നത്, രാഹുല്‍ രാജിന്റെ മ്യൂസിക് ഒക്കെ ആണ്. ആറാട്ട് ഒരു പരാജയചിത്രമായതുകൊണ്ട് ആളുകള്‍ അതൊരു ട്രോള്‍ ആക്കാൻ തുടങ്ങി അതെനിക്ക് ഭയങ്കര വിഷമമായി. ഒരു പക്കാ മോഹൻലാല്‍ ട്രിബ്യൂട്ട് പോലെ ആണ് ഞാൻ ആ വരികള്‍ എഴുതിയത്. ഒരു പടം പരാജയപ്പെട്ടതിന്റെ പേരില്‍ ആ പാട്ടിനെ എന്തിനാ ട്രോളാക്കി മാറ്റുന്നത്. പക്ഷേ പില്‍കാലത്ത് അത് ആളുകള്‍ സ്വീകരിച്ചു. ആ പാട്ടിലെ 'തക തക തക' ആണ് ട്രോളിന് ഉപയോഗിക്കുന്നത്', ഫെജോയുടെ വാക്കുകള്‍.




'ആക്ഷനേക്കാള്‍ പ്രയാസം കോമഡി ചെയ്യാനാണ്', കാരണം തുറന്നുപറഞ്ഞ് ആര്യ

നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മോഹൻലാല്‍ എത്തിയിട്ടുള്ളത്. കോമഡിയും ആക്ഷനും ചേര്‍ന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബി ഉണ്ണികൃഷ്ണനാണ്. ഛായാഗ്രഹണം വിജയ് ഉലകനാഥൻ, എഡിറ്റര്‍ ഷമീർ മുഹമ്മദ്, സംഗീതം രാഹുല്‍ രാജ് എന്നിവരാണ്. നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരന്നിട്ടുള്ളത്. രചന നാരായണൻകുട്ടി, കോട്ടയം രമേശ്, അശ്വിൻ, വിജയരാഘവൻ, ലുക്‍മാൻ, സായ് കുമാര്‍, കൊച്ചു പ്രേമൻ, നന്ദു തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

Content Highlights: Rapper Fejo says it hurts to see a song he wrote as a tribute to Mohanlal being used in troll videos, reflecting on the emotional value the track holds for him.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter