Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലെബനനില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നു; ‌ഇനി യുഎസുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഇറാൻ

ലെബനനില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നു; ‌ഇനി യുഎസുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഇറാൻ

Reporter 1 month ago

തെഹ്റാൻ: അമേരിക്കയുമായുള്ള സമാധാന ചർച്ചകള്‍ അവസാനിപ്പിച്ചെന്ന് അറിയിച്ച്‌ ഇറാൻ. ലെബനനില്‍ ഇസ്രയേല്‍ നടത്തി വരുന്ന ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്.

ലെബനനില്‍ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കും വരെ ചർച്ചകള്‍ നിർത്തി വെയ്ക്കുമെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറയുന്നത്. ലെബനനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം വെടിനിർത്തല്‍ ലംഘനമാണെന്നും ഇറാൻ വ്യക്തമാക്കി.

സമൂഹ മാധ്യമത്തിലൂടെയാണ് ഇറാൻ വിദേശകാര്യ മന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്. 'ഇറാനും യുഎസും തമ്മിലുള്ള വെടിനിർത്തല്‍ ലെബനൻ ഉള്‍പ്പെടെ എല്ലാ മേഖലകളിലും ബാധകമാണെന്നതില്‍ സംശയമില്ല. വെടിനിർത്തല്‍ ഇസ്രയേല്‍ ലംഘിച്ചാലും അതിൻ്റെ അനന്തരഫലങ്ങള്‍ക്ക് യുഎസും ഇസ്രായേലും ഉത്തരവാദികളാണ്'; എന്നാണ് അരാഗ്ചി സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പറഞ്ഞത്.




PSG ആരാധകരുടെ ആഘോഷം അതിരുവിട്ടു; ഫ്രാന്‍സില്‍ വന്‍ സംഘര്‍ഷം, നിരവധിപ്പേര്‍ക്ക് പരിക്ക്

'ലെബനനില്‍ സയണിസ്റ്റ് ഭരണകൂടമായ ഇസ്രയേലിൻ്റെ ആക്രമണങ്ങള്‍ തുടരുന്നതിനാല്‍ ഇറാൻ മധ്യസ്ഥതയിലൂടെയുള്ള നടത്തിവരുന്ന എല്ലാ ചർച്ചകളും നിർത്തിവെയ്ക്കുന്നു' എന്നാണ് ഇറാൻ വ്യക്തമാക്കിയത്.

ഇസ്രയേല്‍ ലെബനനില്‍ നടത്തുന്ന ആക്രമണങ്ങളുടെ അനന്തരഫലങ്ങള്‍ ചൂണ്ടിക്കാട്ടി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗറും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.

Content Highlights: Iran has announced that it is halting peace talks with the United States, citing escalating tensions and diplomatic disagreements between the two countries.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter