Dailyhunt
LIVE BLOG Kerala Assembly Election 2026: കേരളം വിധിയെഴുതി; 80 ശതമാനം പിന്നിട്ട് നാല് മണ്ഡലങ്ങള്‍

LIVE BLOG Kerala Assembly Election 2026: കേരളം വിധിയെഴുതി; 80 ശതമാനം പിന്നിട്ട് നാല് മണ്ഡലങ്ങള്‍

Reporter 3 days ago

കൊച്ചി: കേരളത്തിലെ 17-ാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് ആരംഭിച്ചു. 140 മണ്ഡലങ്ങളിലായി 882 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.

ഉച്ചയ്ക്ക് 12 മണി വരെ 40 ശതമാനത്തിനും മുകളിലാണ് പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നാം തവണയും ഭരണം നേടാനായി എല്‍ഡിഎഫും പത്ത് വര്‍ഷത്തിന് ശേഷം അധികാരക്കസേരയില്‍ എത്താന്‍ യുഡിഎഫും കിണഞ്ഞ് പരിശ്രമിക്കുന്ന തെരഞ്ഞെടുപ്പാണിത്. അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യവുമായി എന്‍ഡിഎയെയും രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച അവസാന വോട്ടര്‍ പട്ടിക പ്രകാരം കേരളത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,71,42,952 ആണ്. ഇതില്‍ 1,32,20,811 പേര്‍ പുരുഷന്മാരും 1,39,21,868 പേര്‍ സ്ത്രീകളുമാണ്. 273 പേര്‍ ട്രാൻസ് ജെൻഡർ വ്യക്തികളുമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter