Dailyhunt
മമതാ ബാനര്‍ജിയുടെ ഹെലികോപ്റ്ററിന് അടുത്ത് ആശങ്ക പരത്തി ഡ്രോണ്‍

മമതാ ബാനര്‍ജിയുടെ ഹെലികോപ്റ്ററിന് അടുത്ത് ആശങ്ക പരത്തി ഡ്രോണ്‍

Reporter 3 weeks ago

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് ചെയര്‍പേഴ്‌സണുമായ മമതാ ബാനര്‍ജിയുടെ ഹെലികോപ്റ്ററിന് അടുത്ത് ആശങ്ക പരത്തി ഡ്രോണ്‍.

മാള്‍ഡയിലെ പൊതുപരിപാടി കഴിഞ്ഞ് ഹെലികോപ്റ്ററില്‍ കയറാന്‍ പോകുമ്പോഴാണ് ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടത്. ഡ്രോണിന്റെ നീക്കങ്ങള്‍ സംശയാസ്പദമായി തോന്നി. ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് അന്വേഷിക്കാന്‍ മമതാ ബാനര്‍ജി നിര്‍ദേശം നല്‍കി. എന്നാല്‍ അത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തന്നെ മീഡിയാ ടീമിന്റെ ഡ്രോണ്‍ ആണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.




'ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം'; കേന്ദ്രസർക്കാരിൻ്റെ വിദ്യാഭ്യാസ നയത്തിനെതിരെ സ്റ്റാലിൻ

ഇന്ന് മൂന്ന് പൊതുയോഗങ്ങളിലായിരുന്നു മമതാ ബാനര്‍ജി പങ്കെടുക്കേണ്ടിയിരുന്നത്. മണിചക്കില്‍ നടന്ന പൊതുയോഗത്തില്‍ പങ്കെടുത്തതിന് ശേഷം മുഖ്യമന്ത്രി മലാട്ടിപൂരില്‍ റാലിയില്‍ പങ്കെടുക്കുന്നതിനായെത്തി. അതിനുശേഷം ഗസോളിലേക്ക് പോകാന്‍ ഹെലിപാടിലേക്ക് എത്തിയപ്പോഴാണ് ഹെലികോപ്റ്ററിന് സമീപം ഡ്രോണ്‍ പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഡ്രോണിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാനും ബന്ധപ്പെട്ടവരെ കണ്ടെത്താനും മമത നിര്‍ദേശിക്കുകയായിരുന്നു. ഏപ്രില്‍ 23-നും ഏപ്രില് 29-നുമായി രണ്ട് ഘട്ടമായാണ് പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുക. മെയ് നാലിനാണ് വോട്ടെണ്ണല്‍.

Content Highlights: Drone near Mamata Banerjee's helicopter causes concern

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter