Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മെഡിക്കല്‍-PG പരീക്ഷ തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ ചോദ്യപേപ്പര്‍ വാട്‌സ്‌ആപ്പില്‍;ഒഡീഷയിലും പരീക്ഷാക്രമക്കേട്

മെഡിക്കല്‍-PG പരീക്ഷ തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ ചോദ്യപേപ്പര്‍ വാട്‌സ്‌ആപ്പില്‍;ഒഡീഷയിലും പരീക്ഷാക്രമക്കേട്

Reporter 2 weeks ago

ഭുവനേശ്വർ: ഒഡീഷയില്‍ മെഡിക്കല്‍ പിജി പരീക്ഷ നടക്കുന്നതിനിടയില്‍ ചോദ്യപേപ്പർ വാട്‌സ്‌ആപ്പില്‍ പ്രചരിച്ചെന്ന് പരാതി.

സംഭവത്തെ തുടർന്ന് അധികൃതർ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഓള്‍ ഒഡീഷ മെഡിക്കല്‍ പിജി പരീക്ഷ ജൂലായ് 27നാണ് നടന്നത്. എംഎസ്/എംഡി ബാച്ചിന്റെ ജനറല്‍ സർജറി സെക്കൻഡ് പേപ്പറിന്റെ ചോദ്യപേപ്പറാണ് പിജി വിദ്യാർത്ഥികളുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ പ്രചരിച്ചത്.

പരീക്ഷ നടക്കുന്നതിനിടെ ചില ഫോണ്‍ നമ്പറുകളില്‍ നിന്നും പരീക്ഷയുടെ ഉത്തരങ്ങള്‍ സർക്കുലേറ്റ് ചെയ്തതായും വിവരമുണ്ട്. ഭുവനേശ്വറിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ വിദ്യാർത്ഥി തനിക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ലഭിച്ചുവെന്ന് അധികൃതരെ അറിയിക്കുകയായിരുന്നു. ബർഹാംപൂർ എംകെസിജി മെഡിക്കല്‍ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ ഒരു വിദ്യാർത്ഥി ക്രിയേറ്റ് ചെയ്ത വാട്‌സ്‌ആപ്പ് ഗ്രൂപ്പിലൂടെയാണ് തനിക്ക് ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ ലഭിച്ചതെന്ന് വിദ്യാർത്ഥി പറയുന്നു.




മോദിയെ പരിഹസിക്കുന്ന എഐ വീഡിയോകള്‍; മെറ്റ മേധാവിക്കെതിരെ കേസ്

ഇതിന് പിന്നാലെ ഒഡീഷ യൂണിവേഴ്‌സിറ്റി ഒഫ് ഹെല്‍ത്ത് സയൻസ് വൈസ് ചാൻസിലർ മാനസ് രഞ്ജൻ സാഹോ പരീക്ഷകള്‍ നടന്ന മെഡിക്കല്‍ കോളേജുകളിലെ പ്രിൻസിപ്പല്‍മാരുമായി വെർച്വല്‍ മീറ്റിങ് സംഘടിപ്പിച്ചു. വരാനിരിക്കുന്ന പരീക്ഷകളിലെ സുരക്ഷ ക്രമീകരണങ്ങല്‍ കൂടുതല്‍ കർശനമാക്കാനുള്ള നിർദേശമാണ് ലഭിച്ചതെന്ന് എംകെസിജി മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ ഹരേകൃഷ്ണ ദാലൈ പറഞ്ഞു.




'മോദിയുടെ ചര്‍മം ഭാവിയേക്കാള്‍ തിളക്കമുള്ളത്'; പ്രധാനമന്ത്രിയുടെ സെല്‍ഫി വീഡിയോയെ പരിഹസിച്ച്‌ അഭിജിത്ത് ദീപ്‌കെ

'ഇവിടെ സംഭവിച്ചത് ചോദ്യപേപ്പർ ചോർച്ചയല്ല. പരീക്ഷ നടക്കുന്നതിന് മുമ്പ് ചോദ്യപേപ്പർ ചോർന്നിട്ടില്ല, അങ്ങനെയെങ്കില്‍ മാത്രമേ ചോർച്ച ഉണ്ടായി എന്ന് പറയാൻ സാധിക്കു. ഇവിടെ പരീക്ഷാ ഹാളില്‍ നിന്നാണ് ചോദ്യപേപ്പർ പുറത്തായത്. സ്ഥിരമായി നടത്താറുള്ള പരിശോധനകള്‍ നടത്തിയിട്ടും മൊബൈല്‍ ഫോണിന് അനുമതി നല്‍കാതിരുന്നിട്ടും എന്ത് തരം ഇലക്‌ട്രോണിക്ക് ഉപകരണമാണ് ഇവർ ഉപയോഗിച്ചതെന്നതാണ് അത്ഭുതപ്പെടുത്തുന്നത്', ദാലൈ പറഞ്ഞു.




അടിസ്ഥാന സൗകര്യങ്ങളില്ല; ബിഹാറില്‍ പ്രതിഷേധവുമായി 'ജെന്‍ ആല്‍ഫ'; അധ്യാപകരുടെ സാലറി പിടിച്ചുവയ്ക്കുമെന്ന് അധികൃതർ

2023 -26 ബാച്ചിന്റെ തിയറി പരീക്ഷകള്‍ ആരംഭിച്ചത് ജൂലായ് 21നാണ്. അടുത്ത രണ്ട് പേപ്പറുകളുടെ പരീക്ഷ ഓഗസ്റ്റ് ഒന്നിനും അഞ്ചിനും നടക്കും. എംകെസിജി മെഡിക്കല്‍ കോളേജ് ആൻഡ് ഹോസ്പിറ്റലില്‍ 154 പേരാണ് പരീക്ഷ എഴുതുന്നത്.

Content Highlights: Authorities have started an investigation after a medical postgraduate examination question paper was allegedly circulated on WhatsApp during the exam in Odisha. The incident has raised concerns about examination security, and officials are probing how the paper was shared while the test was in progress

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter