Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മെലോനിക്ക് 'മെലഡി' മിഠായി സമ്മാനിച്ച്‌ മോദി; ട്രെൻഡായി 'മെലോഡി' ഹാഷ്ടാഗ്

മെലോനിക്ക് 'മെലഡി' മിഠായി സമ്മാനിച്ച്‌ മോദി; ട്രെൻഡായി 'മെലോഡി' ഹാഷ്ടാഗ്

Reporter 1 hr ago

ന്യുഡല്‍ഹി: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിക്ക് മെലഡി മിഠായി സമ്മാനിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇറ്റലി സന്ദർശിക്കുന്ന മോദി മെലോനിക്ക് മിഠായി സമ്മാനിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒരു പായ്ക്കറ്റ് പാർ‌ലെ മെലഡി ടോഫീസാണ് മോദി മെലോനിക്ക് സമ്മാനിച്ചത്.

'പ്രധാനമന്ത്രി മോദി ഞങ്ങള്‍ക്ക് ഒരു സമ്മാനം കൊണ്ടുവന്നു… വളരെ, വളരെ നല്ല ടോഫി' എന്ന് മെലോനി വീഡിയോയില്‍ പറയുന്നുണ്ട്. ഇതിന് പിന്നാലെ ഇരുനേതാക്കളും ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. ഇതിന് പിന്നാലെ ഈ ദൃശ്യങ്ങളുടെ സ്‌ക്രീൻഷോട്ടുകള്‍, മീമുകള്‍, എഡിറ്റ് ചെയ്ത ക്ലിപ്പിംഗുകള്‍ എന്നിവ എക്‌സിലും ഇൻസ്റ്റഗ്രാമിലും നിറഞ്ഞു.

മോദിയുടെയും മെലോനിയുടെയും പേരുകള്‍ സംയോജിപ്പിച്ച "#മെലോഡി" എന്ന ഇതിനകം ശ്രദ്ധേയമായ ഹാഷ്ടാഗിനെ വീണ്ടും അനുസ്മരിപ്പിക്കുന്നതായിരുന്നു മോദി നല്‍കിയ സമ്മാനം. 2023 ല്‍ ദുബായില്‍ നടന്ന COP28 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രിയോടൊപ്പമുള്ള സെല്‍ഫി "Good friends at COP28 #Melodi." എന്ന തലക്കെട്ടോടെ മെലോനി പങ്കുവെച്ച പോസ്റ്റ് ഓണ്‍ലൈനില്‍ ഒരു മീം ഫെസ്റ്റിന് തന്നെ തുടക്കമിട്ടിരുന്നു. അതിനുശേഷം ഇരു നേതാക്കളും തമ്മിലുള്ള കണ്ടുമുട്ടല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിട്ടുണ്ട്.

Content Highlights: Prime Minister Narendra Modi gifted popular Indian 'Melody' toffees to Italian PM Giorgia Meloni during their Rome meeting, playfully nodding to the viral #Melodi hashtag. Watch the heartwarming moment that's trending worldwide

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter