Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മെസേജിങ് ആപ്പുകളിലെ യൂസര്‍നെയിം ഫീച്ചര്‍‌: വാട്സ്‌ആപ്പിന് പിന്നാലെ ടെലഗ്രാമിനും സിഗ്നലിനും സര്‍ക്കാരിൻ്റെ നോട്ടീസ്

മെസേജിങ് ആപ്പുകളിലെ യൂസര്‍നെയിം ഫീച്ചര്‍‌: വാട്സ്‌ആപ്പിന് പിന്നാലെ ടെലഗ്രാമിനും സിഗ്നലിനും സര്‍ക്കാരിൻ്റെ നോട്ടീസ്

Reporter 2 months ago

ന്യൂഡല്‍ഹി: മെസേജിംഗ് പ്ലാറ്റ്ഫോമുകളില്‍ യൂസർനെയിം ഫീച്ചർ ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട പരിശോധന വ്യാപിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.

വാട്സ്‌ആപ്പിന് സമാനമായ ആശങ്കകള്‍ ഉയർന്നതിന് പിന്നാലെ ടെലഗ്രാം, സിഗ്നല്‍ എന്നീ പ്ലാറ്റ്ഫോമുകള്‍ക്കും കേന്ദ്ര ഇലക്‌ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) നോട്ടീസ് അയച്ചതായി വാർത്താ ഏജൻസിയായ PTI റിപ്പോർട്ട് ചെയ്യുന്നു.

യൂസർനെയിം സംവിധാനത്തിലൂടെ ഉണ്ടാകാവുന്ന തട്ടിപ്പ്, ആള്‍മാറാട്ടം, മറ്റ് ഓണ്‍ലൈൻ ദുരുപയോഗങ്ങള്‍ എന്നിവ തടയാൻ എന്തെല്ലാം സുരക്ഷാ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വിശദീകരിക്കാനാണ് കേന്ദ്ര ഇലക്‌ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ടെലഗ്രാമിനോടും സിഗ്നലിനോടും ആവശ്യപ്പെട്ടിരിക്കുന്നത്. ടെലഗ്രാമില്‍ ഈ സൗകര്യം തുടരാൻ അനുവദിക്കുന്നതിൻ്റെ അടിസ്ഥാനമെന്താണെന്നും സർക്കാർ ചോദിച്ചതായി റിപ്പോർട്ടില്‍ പറയുന്നു.

സ്വകാര്യതയും സുരക്ഷയും സംബന്ധിച്ച ചർച്ചകള്‍ പൂർത്തിയാകുന്നതുവരെ വാട്സ്‌ആപ്പിന് ഇന്ത്യയില്‍ യൂസർനെയിം ഫീച്ചർ അവതരിപ്പിക്കാനുള്ള നീക്കത്തിന് അനുമതി നല്‍കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിനായി മെറ്റയുടെ ചീഫ് കോംപ്ലയൻസ് ഓഫീസർക്ക് അയച്ച നോട്ടീസില്‍ മൂന്ന് ദിവസത്തിനകം വിശദമായ മറുപടി നല്‍കാൻ ആവശ്യപ്പെട്ടിരുന്നു. യൂസർനെയിം സംവിധാനം സൈബർ കുറ്റകൃത്യങ്ങള്‍ വർധിപ്പിക്കാൻ ഇടയാക്കുമോയെന്നതിലും സർക്കാർ വിശദീകരണം തേടിയിരുന്നു. യൂസർനെയിം ഉപയോഗിക്കുന്നതിലൂടെ സെലിബ്രിറ്റികള്‍, പൊതുപ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ, പൊതുസമൂഹത്തില്‍ വിശ്വാസ്യതയുള്ളവർ എന്നിവരുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച്‌ ആളുകളെ കബളിപ്പിക്കാൻ തട്ടിപ്പുകാർക്ക് കൂടുതല്‍ അവസരം ലഭിക്കുമെന്ന ആശങ്കയാണ് സർക്കാർ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഫോണ്‍ നമ്പറുകള്‍ മറച്ച്‌ യൂസർനെയിം വഴി മാത്രം ആശയവിനിമയം നടത്താൻ കഴിയുന്നതോടെ ഫിഷിംഗ് തട്ടിപ്പുകള്‍, ഓണ്‍ലൈൻ സാമ്പത്തിക തട്ടിപ്പുകള്‍, 'ഡിജിറ്റല്‍ അറസ്റ്റ്' പോലുള്ള തട്ടിപ്പുകള്‍ വർധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് സർക്കാർ വിലയിരുത്തുന്നത്. യൂസർനെയിം ഫീച്ചർ ഉപയോഗിക്കുന്നത് സൈബർ കുറ്റകൃത്യങ്ങള്‍ വർധിപ്പിക്കുന്നതായി കണ്ടെത്തിയാല്‍ ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ് ഉള്‍പ്പെടെയുള്ള നിയമപ്രകാരം നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും വാട്സ്‌ആപ്പിന് അയച്ച നോട്ടീസില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.




രാമക്ഷേത്ര സംഭാവനാ തട്ടിപ്പ്: 'ചമ്പത് റായ് ഉള്‍പ്പെടെയുള്ളവ‍ർക്കെതിരെ കേസെടുക്കണം'; അയോധ്യ ബാർ അസോസിയേഷൻ

വാട്സ്‌ആപ്പ് അടുത്തിടെ യൂസർനെയിം റിസർവ് ചെയ്യാനുള്ള സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഈ ഫീച്ചർ ഇതുവരെ ഔദ്യോഗികമായി അവതരിപ്പിച്ചിട്ടില്ല. ഫീച്ചർ നിലവില്‍ വന്നാല്‍, ഉപയോക്താക്കള്‍ക്ക് ഫോണ്‍ നമ്പർ പങ്കിടാതെ, യൂസർനെയിം ഉപയോഗിച്ച്‌ മറ്റുള്ളവരുമായി ബന്ധപ്പെടാൻ കഴിയും. ടെലഗ്രാമിലും മറ്റ് നിരവധി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും നിലവില്‍ ഈ സംവിധാനം ഉപയോഗത്തിലുണ്ട്. ഈ ഫീച്ചർ ആള്‍മാറാട്ട തട്ടിപ്പുകള്‍ക്ക് വഴിയൊരുക്കുമെന്നാണ് വിമർശകർ പറയുന്നത്. ഫോണ്‍ നമ്പർ പങ്കിടേണ്ട സാഹചര്യം കുറയുന്നതിനാല്‍ സ്വകാര്യത കൂടുതല്‍ സംരക്ഷിക്കപ്പെടുമെന്നാണ് ഇതിനെ അനുകൂലിക്കുന്നവർ പറയുന്നത്.

Content Highlights: The government has issued notices to Telegram and Signal following WhatsApp over concerns related to the username feature. Learn what prompted the action and its potential impact on user privacy and messaging platforms.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter