Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മോഹിനിയാട്ടത്തിന് ശേഷം സൈജു കുറുപ്പ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 'ഹരിവരാസനം': ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി

മോഹിനിയാട്ടത്തിന് ശേഷം സൈജു കുറുപ്പ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 'ഹരിവരാസനം': ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി

Reporter 2 weeks ago

തിയേറ്ററുകളില്‍ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ സൈജു കുറുപ്പ് ചിത്രം മോഹിനിയാട്ടത്തിനു ശേഷം സൈജു കുറുപ്പ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ടൈറ്റില്‍ അണിയറപ്രവർത്തകർ റിലീസ് ചെയ്തു.

"ഹരിവരാസനം" എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍. മലയാളികള്‍ക്ക് മികവുറ്റ സിനിമകള്‍ സമ്മാനിച്ച അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. സാള്‍ട്ട് മാംഗോ ട്രീ, തൃശൂർ പൂരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാജേഷ് നായർ ഹരിവരാസനത്തിന്റെ സംവിധാനം നിർവഹിക്കുന്നു. ചിത്രത്തിന്റ രചന നിർവഹിക്കുന്നത് ഡോ.അമ്പാടി. കെ ആണ്.

ഇനി കോടികള്‍ കൊണ്ട് കോളിവുഡില്‍ അമ്മാനമാടാൻ പോകുന്നത് സൂര്യ, വെങ്കി അറ്റ്ലൂരി സിനിമയുടെ റീലീസ് ഡേറ്റ് പുറത്ത്

സൈജു കുറുപ്പിനോടൊപ്പം തെന്നിന്ത്യയിലെ പ്രഗത്ഭ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികളുടെ അവസാന ഘട്ടത്തിലാണ് അണിയറപ്രവർത്തകർ. തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ഹരിവരാസനം ചിത്രത്തിനായി ശബരിമലയുടെ പടുകൂറ്റൻ സെറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മാളികപ്പുറത്തിനു ശേഷം രഞ്ജിൻ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

ഈ പടം സൂപ്പർ ഹിറ്റാകും, ആക്ഷൻ സീനുകള്‍ ഗംഭീരം, പെപ്പെ പൊളിച്ചു; മികച്ച പ്രതികരണം നേടി കാട്ടാളൻ

ഹരിവരാസനം ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്. പ്രോജക്റ്റ് ഡിസൈനർ : ആർ ജയചന്ദ്രൻ, ഡി ഓ പി : സജാദ് കാക്കു, എഡിറ്റർ : അജീഷ് ഇടമണ്‍, പ്രൊഡക്ഷൻ കണ്‍ട്രോളർ : ശശി പൊതുവാള്‍, പ്രൊഡക്ഷൻ ഡിസൈനർ : രാഖില്‍, വസ്ത്രാലങ്കാരം : സ്റ്റെഫി സേവ്യർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : പാർത്ഥൻ. സി, മേക്കപ്പ് : ഹസ്സൻ വണ്ടൂർ, അസ്സോസിയേറ്റ് ഡയറക്റ്റർ : നിധീഷ്, സ്റ്റില്‍സ്: ജെഫിൻ ബിജോയ്, ഡിസൈൻ : ഇല്ലുമിനാർട്ടിസ്റ്റ്, പി ആർ ഓ : പ്രതീഷ് ശേഖർ, അഡ്വർടൈസിങ്‌ : ബ്രിങ്ഫോർത്ത്, ഈ ജൂലൈ മാസത്തില്‍ ഹരിവരാസനം ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിക്കും.

Content Highlights: The makers have unveiled the title poster of Saiju Kurup's upcoming film following Mohiniyattam. The announcement has already started gaining attention on social media, with fans expressing excitement over the actor's next project. Saiju Kurup, who has been receiving appreciation for his performances in recent Malayalam films

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter