Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മോശം അഭിപ്രായങ്ങള്‍, കളക്ഷനിലും ഇടിവ്?; ആല്‍ഫ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്

മോശം അഭിപ്രായങ്ങള്‍, കളക്ഷനിലും ഇടിവ്?; ആല്‍ഫ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്

Reporter 2 weeks ago

ബോളിവുഡിലെ സൂപ്പർഹിറ്റ് യൂണിവേഴ്‌സുകളില്‍ ഒന്നാണ് യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സ്. അഞ്ച് സിനിമകളാണ് ഇതുവരെ ഈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങിയിട്ടുള്ളത്.

യൂണിവേഴ്സില്‍ ഇനി വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ആല്‍ഫ. ഈ സീരിസിലെ ആദ്യ ഫീമെയില്‍ ലീഡ് സ്പൈ ചിത്രമാണ് 'ആല്‍ഫ'. ആലിയ ഭട്ട്, ശർവരി എന്നിവരാണ് സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നത്. ആദ്യ പ്രദർശനം കഴിയുമ്പോള്‍ മോശം അഭിപ്രായങ്ങള്‍ ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. കളക്ഷനിലും വലിയ കുതിപ്പുണ്ടാക്കാൻ സിനിമയ്ക്ക് കഴിയുന്നില്ല.




ഇനി മുന്നിലുള്ളത് രാക്ഷസൻ മാത്രം! ആഗോള കളക്ഷനില്‍ കുതിച്ച്‌ 'ഗാട്ട ഗുസ്തി 2'

ആദ്യ മൂന്ന് ദിവസം കൊണ്ട് 55.50 കോടിയാണ് സിനിമ ആഗോള ബോക്സ് ഓഫീസില്‍ നിന്നും നേടിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് 39.50 കോടി നേടിയ സിനിമ ഓവർസീസില്‍ നിന്ന് 16.00 കോടി വാരിക്കൂട്ടി. ഇനിയും കളക്ഷനില്‍ വർധനവുണ്ടാക്കിയാല്‍ മാത്രമേ ചിത്രത്തിന് ബോക്സ് ഓഫീസില്‍ വിജയിക്കാനാവൂ. ഇതുവരെ പുറത്തുവന്ന യഷ് രാജ് സ്പൈ ചിത്രങ്ങളിലെ ഏറ്റവും മോശം സിനിമയാണ് ആല്‍ഫ എന്നാണ് കമന്റുകള്‍. പ്രെഡിക്റ്റബിള്‍ ആയ തിരക്കഥയും മോശം പ്രകടനങ്ങളും സിനിമയെ പിന്നോട്ട് വലിക്കുന്നു എന്നാണ് അഭിപ്രായങ്ങള്‍. ശരാശരി പ്രകടനം മാത്രമാണ് ആലിയ ഭട്ടും ശർവരിയും കാഴ്ചവെച്ചിരിക്കുന്നതെന്നും ഹൃത്വിക് റോഷന്റെ കാമിയോ മാത്രമാണ് ഏക ആശ്വാസം എന്നും അഭിപ്രായങ്ങളുണ്ട്.




അനിരുദ്ധിന്റെ അടുത്ത ട്രെൻഡിങ് ഐറ്റമോ?, ഇംഗ്ലീഷ് ട്രാക്കുമായി ലോകേഷിന്റെ DC; ഗാനം പുറത്ത്

'ദി റെയില്‍വേ മെൻ' എന്ന നെറ്റ്ഫ്ലിക്സ് സീരീസ് ഒരുക്കിയ ശിവ് റവയില്‍ ആണ് 'ആല്‍ഫ' സംവിധാനം ചെയ്യുന്നത്. യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ഈ ചിത്രം നിർമിക്കുന്നത്. 2025 ഡിസംബർ 25 നാണ് ചിത്രം പുറത്തിറങ്ങുന്നത്. 'ഏക് താ ടൈഗർ', 'ടൈഗർ സിന്ദാ ഹേ', 'ടൈഗർ 3' , 'പത്താൻ', 'വാർ' എന്നിവയാണ് ഈ യൂണിവേഴ്സില്‍ ഇതുവരെ പുറത്തുവന്ന ചിത്രങ്ങള്‍. ഹൃത്വികിനെ നായകനാക്കി ഒരുങ്ങിയ വാറിന്റെ രണ്ടാം ഭാഗമായ 'വാർ 2' ആണ് ഈ യൂണിവേഴ്സില്‍ അവസാനം പുറത്തുവന്ന ചിത്രം.

Content Highlights: Alpha is facing mixed reviews, with reports indicating a dip in its box office collections. The film's performance will depend on audience response in the coming days.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter