Dailyhunt
മുക്കം നഗരസഭയില്‍ ജീവനക്കാരിയെ കടിച്ച്‌ പരിക്കേല്‍പ്പിച്ച്‌ ഓഫീസില്‍ എത്തിയ സ്ത്രീ

മുക്കം നഗരസഭയില്‍ ജീവനക്കാരിയെ കടിച്ച്‌ പരിക്കേല്‍പ്പിച്ച്‌ ഓഫീസില്‍ എത്തിയ സ്ത്രീ

Reporter 1 week ago

കോഴിക്കോട്: മുക്കം നഗരസഭയില്‍ എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ച്‌ പരിക്കേല്‍പ്പിച്ചു. റവന്യൂ ഇന്‍സ്‌പെക്ടര്‍ ധന്യ ജയറാമിനാണ് പരിക്കേറ്റത്‌.

വിധവ പെൻഷനുമായി ബന്ധപ്പെട്ട് ഓഫീസില്‍ എത്തിയതായിരുന്നു സ്ത്രീ.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം നടന്നത്. ഉദ്യോഗസ്ഥർ ഭക്ഷണം കഴിക്കാൻ പോയതാണെന്ന് ജീവനക്കാരി പറഞ്ഞതാണ് സ്ത്രീയെ പ്രകോപ്പിച്ചത്. ജീവനക്കാരിയെ അസഭ്യം പറയുകയും പിന്നീട് മുടിയില്‍പ്പിടിച്ച്‌ വലിച്ച്‌ കടിക്കുകയുമായിരുന്നു.

വിഎസിന് സീറ്റ് നിഷേധിച്ചപ്പോള്‍ കേരളത്തിലുണ്ടായ സാഹചര്യം ഓർത്താല്‍ നന്ന്; മൂവാറ്റുപുഴയിലും സതീശന് വേണ്ടി ഫ്‌ളക്‌സ്

ഓഫീസിലെ ഫയലുകള്‍ ഇവർ വലിച്ചെറിയുകയും പിടിച്ചുമാറ്റാൻ ശ്രമിച്ച രണ്ട് വനിതാ സ്റ്റാഫുകളെ ആക്രമിക്കുകയും ചെയ്തു. രണ്ട് സ്റ്റാഫുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Content Highlight : A woman who arrived at Mukkam Municipality bit and injured a municipal employee.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter