Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ഐസിസി ഹാള്‍ ഓഫ് ഫെയിമിലേക്ക്

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ഐസിസി ഹാള്‍ ഓഫ് ഫെയിമിലേക്ക്

Reporter 2 weeks ago

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ 'ഹാള്‍ ഓഫ് ഫെയിമില്‍' ഉള്‍പ്പെടുത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

ജൂലൈ 11-നായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. ഇതോടെ ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടുന്ന ഇന്ത്യയിലെ പ്രമുഖ ക്രിക്കറ്റ് താരങ്ങളുടെ എലൈറ്റ് പട്ടികയിലേക്ക് ഗാംഗുലിയും ചേരും. എംഎസ് ധോണി, വീരേന്ദര്‍ സെവാഗ്, വിനൂ മങ്കാദ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ, കപില്‍ ദേവ്, സുനില്‍ ഗാവസ്‌കര്‍, ബിഷന്‍ സിംഗ് ബേദി, മുന്‍ ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ ഡയാന എഡുല്‍ജി എന്നിവരാണ് ഇതിന് മുന്‍പ് ഈ നേട്ടം കൈവരിച്ച മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

അതേസമയം, ഗാംഗുലിയുടെ 54-ാം ജന്മദിനമായ ബുധനാഴ്ച അദ്ദേഹത്തിന്റെ ജീവചരിത്ര സിനിമയായ 'ദാദ'യുടെ ഫസ്റ്റ് ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ രാജ്കുമാര്‍ റാവുവാണ് ഗാംഗുലിയുടെ വേഷം ചെയ്യുന്നത്. 2002-ല്‍ ലോഡ്‌സില്‍ ഇംഗ്ലണ്ടിനെതിരായ നാറ്റ്വെസ്റ്റ് പരമ്പര ഫൈനലില്‍ ഇന്ത്യ വിജയിച്ചതിന് ശേഷം ഗാംഗുലി ജേഴ്‌സി ഊരി ആഹ്‌ളാദപ്രകടനം നടത്തുന്ന രംഗമാണ് പോസ്റ്ററിലുള്ളത്. ജേഴ്‌സി ഊരി വായുവില്‍ ചുഴറ്റിയ ശേഷം ഗാംഗുലി മൈതാനത്തേക്ക് ഓടിയത് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ നിമിഷങ്ങളില്‍ ഒന്നായിരുന്നു. ഇതൊരു 'മികച്ച സമ്മാനം' ആണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, 'ഏറ്റവും മികച്ച സമ്മാനമാണെന്നും കുറിച്ചു.




'സഞ്ജുവിനെ ഇറക്കണം'; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ ചാന്റിങുമായി ആരാധകർ

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ ക്യാപ്റ്റനും കളിക്കാരനുമായിരുന്ന ഗാംഗുലി പിന്നീട് ബിസിസിഐ പ്രസിഡന്റായും സേവനമനുഷ്ടിച്ചിട്ടുണ്ട്. നിലവില്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാളിന്റെ പ്രസിഡന്റാണ്. 113 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 16 സെഞ്ചുറികള്‍ ഉള്‍പ്പെടെ 7,212 റണ്‍സും, 311 ഏകദിന മത്സരങ്ങളില്‍ നിന്ന് 22 സെഞ്ചുറികള്‍ ഉള്‍പ്പെടെ 11,363 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. കൂടാതെ തന്റെ മീഡിയം പേസ് ബൗളിംഗിലൂടെ 132 വിക്കറ്റുകളും താരം വീഴ്ത്തിയിട്ടുണ്ട്. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മുന്‍നിര ബാറ്റര്‍മാരില്‍ ഒരാളാണ് ഗാംഗുലി. ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറുമായി ചേര്‍ന്ന് ഏകദിന ക്രിക്കറ്റില്‍ ലോകത്തിലെ തന്നെ ഏറ്റവും വിജയകരമായ ഓപ്പണിങ് കൂട്ടുകെട്ടുകളിലൊന്ന് അദ്ദേഹം കെട്ടിപ്പടുത്തു. ഇന്ത്യ കണ്ട ഏറ്റവും മികച്ചതും സ്‌റ്റൈലിഷുമായ ബാറ്റര്‍മാരിലും ക്യാപ്റ്റന്മാരിലും ഒരാളായിരുന്നു ഗാംഗുലി.

content highlights: Former Indian captain Sourav Ganguly inducted into the ICC Hall of Fame

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter