Dailyhunt
മുൻ മഹിളാ കോണ്‍ഗ്രസ് നേതാവിന് സീറ്റ് വാഗ്ദാനം ചെയ്ത് പണംവാങ്ങിയെന്ന ആരോപണം; മാനനഷ്ട കേസുമായി KC വേണുഗോപാല്‍

മുൻ മഹിളാ കോണ്‍ഗ്രസ് നേതാവിന് സീറ്റ് വാഗ്ദാനം ചെയ്ത് പണംവാങ്ങിയെന്ന ആരോപണം; മാനനഷ്ട കേസുമായി KC വേണുഗോപാല്‍

Reporter 1 week ago

ന്യൂഡല്‍ഹി: ഹരിയാനയില്‍ മഹിളാ കോണ്‍ഗ്രസ് മുൻ സംസ്ഥാന ജനറല്‍ സെക്രട്ടറി സുചിത്രാ ദേവിക്ക് നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍ നിയമനടപടിയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.

ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഗൗരവ് കുമാറിന് എതിരെ കെ സി വേണുഗോപാല്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്തു. കേരള നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ആരോപണമെന്നും തന്റെ സത്കീർത്തിയും പ്രതിച്ഛായയും തകർക്കുകയാണ് ലക്ഷ്യമെന്നും കെ സി വേണുഗോപാല്‍ പരാതിയില്‍ പറയുന്നു.




തൃശ്ശൂരില്‍ വോട്ടര്‍മാര്‍ക്ക് ബിജെപി ഭക്ഷ്യകിറ്റുകള്‍ നല്‍കിയെന്ന പരാതി; കേസെടുത്തു

ഹരിയാനയില്‍ 2024ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച പരാതി രണ്ടു വർഷം കഴിഞ്ഞ് 2026ല്‍ മാത്രമാണ് ഉയർന്നുവന്നത്. ഇതു സംബന്ധിച്ച്‌ പത്രസമ്മേളനം നടത്തുകയും പല മാധ്യമങ്ങളിലും വാർത്ത വരികയും ചെയ്തു. കൂടാതെ 23.2.26ല്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതിയും നല്‍കി. കൈരളി ന്യൂസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രതി വ്യാജ വാർത്തകള്‍ പ്രചരിപ്പിച്ചതായും പരാതിയില്‍ പറയുന്നു. വ്യക്തമായ ലക്ഷ്യത്തോടെയാണ് ഈ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതെന്നും ആരോപിക്കുന്നു.




വീട്ടിലെ വോട്ട്; ചെറിയ ബാലറ്റ് പേപ്പർ നിക്ഷേപിക്കാൻ ദ്വാരത്തിന് ഇത്ര വലിപ്പം വേണോ? അടിമുടി ദുരൂഹത:സണ്ണി ജോസഫ്

കേരള നിയമസഭാ തെരഞ്ഞെടുപ്പ് അതിന്റെ മൂർധന്യത്തിലേക്കു കടക്കുമ്പോഴാണ് ഇതുവരെ ഇല്ലാതിരുന്ന ആരോപണം പൊട്ടിമുളച്ചത്. യുഡിഎഫ് അധികാരത്തില്‍ വരുന്നതു തടയാനുള്ള ഗൂഢാലോചന പരാതിക്കു പിന്നിലുണ്ടെന്നും ദീർഘകാലമായി പൊതുരംഗത്തു പ്രവർത്തിക്കുന്ന താൻ കഠിനാധ്വാനത്തിലൂടെ പടുത്തുയർത്തിയ യശസ് തകർക്കാൻ പരാതിക്കാരന് ലക്ഷ്യമുണ്ടെന്നും സംശയിക്കുന്നു. മുമ്പ് അയച്ച വക്കീല്‍ നോട്ടീസിന് മറുപടി നല്‍കുകയോ ആരോപണം പിൻവലിക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് കെ സി വേണുഗോപാല്‍ പരാതി ഫയല്‍ ചെയ്തത്.

Content Highlights: Senior Congress leader K. C. Venugopal has filed a defamation case against Gaurav Kumar

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter