ഹൈദരാബാദ്: തെലങ്കാനയിലെ ഹനംകൊണ്ടയില്‍ ഗർഭിണിയായ ഭാര്യയെയും രണ്ട് പെണ്‍ക്കുട്ടികളെയും കൊലപ്പെടുത്തി യുവാവ്.
ഭാര്യ മൂന്നാമതും പെണ്‍കുഞ്ഞിനെയാണ് ഗർഭം ധരിച്ചെതെന്ന സംശയമാണ് കൊലപാതക കാരണം. വ്യാഴാഴ്ചയാണ് ഹനംകൊണ്ടയിലെ വീടിനടുത്തെ നീന്തല്‍ കുളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആദ്യം മുങ്ങിമരണമാണെന്നാണ് കരുതിയത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
26 വയസ്സുകാരിയായ ഫർഹത്ത് പെണ്‍മക്കളായ ഉമേര(8), ആയിഷ(6) എന്നിവരാണ് മരിച്ചത്. ഇവരുടെ ഉടമസ്ഥതയിലുള്ള നീന്തല്‍ കുളത്തില്‍വെച്ചാണ് മൂന്ന് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍വാസികളും ബന്ധുക്കളും ചേർന്ന് ഇവരെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മരിച്ചു. നീന്തല്‍ കുളത്തില്‍ കാല്‍ത്തെറ്റി വീണാണ് മരണം സംഭവിച്ചതെന്നാണ് ഫർഹത്തിൻ്റെ ഭർത്താവ് അസ്ഹറുദ്ദീൻ പറഞ്ഞത്.
കാർ കിണറ്റിലേക്ക് വീണ് ഒരു കുടുംബത്തിലെ 9 പേർ മരിച്ചു; സംഭവം നടന്നത് നാസിക്കില്‍
അസ്ഹറുദ്ദീന്റെയും ഫർഹത്തിന്റെയും പ്രണയവിവാഹമായിരുന്നു. ഇരുവരുടെയും വീട്ടുക്കാരുടെ എതിർപ്പോടെയാണ് വിവാഹം കഴിച്ചത്. ഇവർക്ക് രണ്ട് പെണ്‍ക്കുട്ടികളുണ്ട്. ഭാര്യ മൂന്നാമതും പെണ്‍കുഞ്ഞിനെയാണ് ഗർഭം ധരിച്ചെതെന്ന സംശയം അസ്ഹറുദ്ദീനുണ്ടായിരുന്നു. ഇയാള്‍ക്ക് ഒരു ആണ്‍ക്കുട്ടി വേണമെന്നായിരുന്നു ആഗ്രഹം. പെണ്‍ക്കുട്ടിയാണെന്ന് ആരോപിച്ച് ഭാര്യയെ പല തവണ ഇയാള്‍ അബോഷന് നിർബന്ധിച്ചിരുന്നു. ഭാര്യ വിസമ്മതിച്ചതാണ് കൊലപാതകത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരുകയാണ്. നീന്തല്‍ കുളത്തിലെ സിസിടിവി സംഭവം നടക്കുന്നതിന് മുൻപ് തന്നെ ഓഫ് ചെയ്ത നിലയിലായിരുന്നു. അസ്ഹറുദ്ദീൻ്റെ മൊഴികളില്‍ വെെരുധ്യമുണ്ട്. ഫർഹത്തിൻ്റെ അച്ഛൻ അസ്ഹറുദ്ദീനെതിരെ പരാതി നല്‍കിയിട്ടുണ്ട്. 'എന്റെ മകള്‍ ദിവസങ്ങളോളം സമ്മർദ്ദത്തിലായിരുന്നു. ഇതൊരു അപകടമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല' എന്നാണ് പരാതിയില്‍ ഫർഹത്തിൻ്റെ അച്ഛൻ പറയുന്നത്.
Content Highlights: Suspecting the baby was a girl for the third time; Young man kills pregnant wife and two daughters
in Hanamkonda, Telangana

