Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുട്ട കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ; മഞ്ഞക്കരു കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുമോ? എന്താണ് സത്യം;  അറിയാം

മുട്ട കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ; മഞ്ഞക്കരു കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുമോ? എന്താണ് സത്യം; അറിയാം

Reporter 5 months ago

മുട്ടയുടെ മഞ്ഞയും വെളളയും എല്ലാം പോഷകസമൃദ്ധവും ആരോഗ്യകരവുമാണ്. എങ്കിലും വളരെയധികം ആരോഗ്യ ഗുണങ്ങളുള്ള ഈ മുട്ട ഹൃദയത്തിന്റെ ആരോഗ്യത്തിന് ദോഷം ചെയ്യുമോ?

കൊളസ്‌ട്രോള്‍ വര്‍ധിക്കാന്‍ കാരണമാകുമോ? ഹൃദ്രോഗ വിദഗ്ധന്‍ ഡോ. അലോക് ചോപ്ര തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ച വിവരങ്ങള്‍ ഇപ്രകാരമാണ്.

മനുഷ്യശരീരത്തിലെ കോശങ്ങളുടെഘടന, ഹോര്‍മോണ്‍ ഉത്പാദനം, തലച്ചോറിന്റെ പ്രവര്‍ത്തനം ഇവയെല്ലാം ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന് അത്യന്താപേക്ഷിതമാണ്. നമ്മുടെ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ ഏകദേശം 85%, നാം കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിക്കാതെ സ്വന്തം കരളില്‍ നിന്നാണ് ഉത്പാദിപ്പിക്കപ്പെടുന്നത്.




പ്രമേഹ രോഗികളുടെ ഒരു ദിവസത്തെ ഭക്ഷണക്രമം എങ്ങനെയെന്ന് അറിയാം

എല്ലാ കൊളസ്‌ട്രോളും ചീത്തയല്ല. ശരീരത്തിലെ കൊളസ്‌ട്രോള്‍ രണ്ട് തരം ലിപ്പോപ്രോട്ടീനുകളാണ് വഹിക്കുന്നത്. കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീന്‍ (LDL), ഉയര്‍ന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീന്‍ (HDL). ഇതില്‍ LDL കൊളസ്‌ട്രോള്‍ ധമനികളില്‍ പ്ലാക്ക് അടിഞ്ഞുകൂടാന്‍ ഇടയാക്കുന്നതിനാല്‍ LDL നെ പലപ്പോഴും മോശം കൊളസ്‌ട്രോള്‍ എന്ന് വിളിക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. നേരെമറിച്ച്‌, HDL നല്ല കൊളസ്‌ട്രോളായി കണക്കാക്കപ്പെടുന്നു. കാരണം ഇത് ധമനികളില്‍ നിന്ന് കൊളസ്‌ട്രോള്‍ നീക്കം ചെയ്ത് കരളിലേക്ക് തിരികെ പുനരുപയോഗത്തിന് വേണ്ടി കൊണ്ടുപോകാന്‍ സഹായിക്കുന്നു.




ഇന്ത്യയില്‍ 40 വയസില്‍ താഴെയുളള വന്‍കുടല്‍ കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ശരീരത്തിലെ ഹാനികരമായ കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുള്ള ഘടകങ്ങള്‍ ട്രാന്‍സ് ഫാറ്റുകളും അമിതമായ പൂരിത കൊഴുപ്പുകളുമാണ്. മോശം ഭക്ഷണക്രമം, വ്യായാമക്കുറവ്, പുകവലി, ചില ജനിതക ഘടകങ്ങള്‍ തുടങ്ങിയവയും കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുള്ള ഘടകങ്ങളാണ്. മുട്ടയുടെ മഞ്ഞക്കരു പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനുപകരം സമീകൃതാഹാരത്തിന്റെ ഭാഗമായി ഇത് ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ പല ആരോഗ്യ വിദഗ്ധരും നിര്‍ദ്ദേശിക്കുന്നുണ്ട്. കാരണം അവ വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള പോഷകങ്ങളുടെ കലവറ കൂടിയാണ്.

ഇവരൊന്നും മുട്ടയുടെ മഞ്ഞക്കരു ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തരുത്

  • ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ള വ്യക്തികള്‍
  • പ്രമേഹ രോഗികള്‍
  • (ഹൈപ്പര്‍-റെസ്പോണ്ടേഴ്സ്) അതായത് ഭക്ഷണത്തിലൂടെ കൊളസ്‌ട്രോള്‍ ഉളളില്‍ ചെല്ലുമ്പോള്‍ അവരുടെ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കൂടുതല്‍ ഉയരുന്നു.
  • സന്ധിവാത പ്രശ്‌നങ്ങള്‍ ഉള്ള ആളുകള്‍.

മിതമായ അളവില്‍ കഴിക്കുമ്പോള്‍ മുട്ടയുടെ മഞ്ഞക്കരു ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമാകാം. കൂടാതെ മുട്ടയില്‍ അടങ്ങിയിരിക്കുന്ന കൊളസ്‌ട്രോള്‍ മിക്കവര്‍ക്കും ദോഷകരമല്ല. എങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ മുട്ട ആഹാരത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടിയുളളതാണ്. ആരോഗ്യ സംബന്ധമായ സംശയങ്ങള്‍ക്കും ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് മുന്‍പും ഒരു ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ സേവനം തേടേണ്ടതാണ്. )

Content Highlights :Can eggs, which have so many health benefits, harm heart health? Do they cause cholesterol to increase?

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter