Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെ മലയാളി റിയാദില്‍ മരിച്ചു

നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെ മലയാളി റിയാദില്‍ മരിച്ചു

Reporter 1 month ago

ണ്ട് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു.

വെമ്പായം പാലമൂട് സ്വദേശി ബാദുഷ പരീത് (66) ആണ് റിയാദില്‍ മരിച്ചത്. ചൊവ്വാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ട ബാദുഷയെ ഉടൻ തന്നെ ആംബുലൻസില്‍ സുവൈദിയിലെ അല്‍ ഹമ്മദി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിയാദിലെ സ്വകാര്യ കമ്പനിയില്‍ 20 വർഷത്തിലധികമായി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം.

മക്കയിലെ തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും സേവനങ്ങള്‍ എളുപ്പമാകും; ക്യുആർ കോഡുകള്‍ സ്ഥാപിച്ചു

ആരോഗ്യപരമായ കാരണങ്ങളാല്‍ രണ്ട് മാസം മുമ്പ് അദ്ദേഹം ജോലിയില്‍ നിന്ന് വിരമിച്ചിരുന്നു. ഈ മാസം 21-ന് പ്രവാസം പൂർത്തിയാക്കി മടങ്ങാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയും ഇളയ മകനും നിലവില്‍ റിയാദില്‍ തന്നെയാണ് താമസിക്കുന്നത്. മൃതദേഹം റിയാദില്‍ തന്നെ ഖബറടക്കുന്നതിനുള്ള നിയമനടപടികള്‍ പുരോഗമിക്കുകയാണ്. മാതാപിതാക്കള്‍: പരേതനായ പരീത് - സുലൈഖ ദമ്പതികളുടെ മകനാണ്. ഭാര്യ: ജാസിയ, മക്കള്‍: സിദ്ധീഖ്, ഷില്ലാജ് (റിയാദ്).

Content Highlights: A Malayali expatriate died in Riyadh while preparing to return home. The sudden demise has shocked the community.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter