Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നവീൻ ബാബുവിന്‍റെ മരണത്തില്‍ പുനരന്വേഷണം; അനുബന്ധ കുറ്റപത്രത്തിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന്

നവീൻ ബാബുവിന്‍റെ മരണത്തില്‍ പുനരന്വേഷണം; അനുബന്ധ കുറ്റപത്രത്തിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന്

Reporter 3 weeks ago

തിരുവനന്തപുരം: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിലെ പുനരന്വേഷണത്തിലെ അനുബന്ധ കുറ്റപത്രത്തിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.

പെട്രോള്‍ പമ്പ് ഉടമ ടി വി പ്രശാന്തൻ്റെ ബാങ്ക് വിവരങ്ങള്‍ അനുബന്ധ കുറ്റപത്രത്തില്‍ ഉണ്ട്. നവീൻ ബാബുവിന്റെ ഔദ്യോഗിക വസതിക്ക് സമീപത്തെ സിസിടിവിയുടെ മുഴുവൻ ദൃശ്യങ്ങളും അന്വേഷണ സംഘം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അനുബന്ധ കുറ്റപത്രം കോടതി ഇന്ന് പരിഗണിക്കും.

അതേസമയം കുടുംബത്തിന്റെ നാല് ആവശ്യങ്ങളിലാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കേസിലെ പ്രതി പി പി ദിവ്യയുടെ 1.01.2024 മുതല്‍ 11.15.2024 വരെയുള്ള രണ്ട് ഫോണുകളുടെയും സിഡിആർ ശേഖരിക്കണമെന്നായിരുന്നു കോടതി നിർദേശം. എന്നാല്‍ പൊലീസ് ശേഖരിച്ചത് 2024 മാർച്ച്‌ ഒന്ന് മുതലുള്ള സിഡിആർ ആണ്. മുഴുവൻ സിഡിആർ വേണമെന്ന് കോടതി വീണ്ടും പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശാന്തൻ ഗോള്‍ഡ് ലോണ്‍ എടുത്താണ് നവീൻ ബാബുവിന് കൈക്കൂലിയായി പണം നല്‍കിയതെന്ന ആരോപണത്തില്‍ അക്കൗണ്ട് വിവരങ്ങള്‍ സംബന്ധിച്ചും നവീൻ ബാബുവിന്റെ ക്വാട്ടേഴ്‌സില്‍ പ്രശാന്തൻ എത്തി എന്ന് സൂചിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളിലും അന്വേഷണം വേണമെന്നും വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻസ് ബ്യൂറോ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തണമെന്നും കോടതി നിർദേശിച്ചിരുന്നു.




മില്‍മ പാല്‍ വില ലിറ്ററിന് നാല് രൂപ കൂടി; ഇന്ന് മുതല്‍ പ്രാബല്യത്തില്‍

എന്നാല്‍ ടി വി പ്രശാന്ത് പരാതി നല്‍കാൻ എത്തിയ വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻസ് ബ്യൂറോയിലെ ഉദ്യോഗസ്ഥരുടെ മൊഴിയും കൊയ്യം സർവീസ് സഹകരണ ബാങ്കില്‍ നിന്നും സ്വർണ്ണാഭരണങ്ങള്‍ പണയം വെച്ചതിന്റെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. നവീൻ ബാബുവിന്‍റെ അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എസിപി രത്‌നകുമാറിന് രാഷ്ട്രീയ ബന്ധമുണ്ടെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയർത്തിയായിരുന്നു കുടുംബത്തിന്റെ ഹർജി. ഇതിന് പിന്നാലെയാണ് കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടത്.

2024 ഒക്ടോബർ 15 നാണ് നവീൻ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നവീൻ ബാബുവിന് യാത്രയയപ്പ് നല്‍കുന്ന പരിപാടിയിലേക്ക് അപ്രതീക്ഷിതമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ എത്തുകയും കളക്ടർ അരുണ്‍ കെ വിജയന്റെ സാന്നിധ്യത്തില്‍ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്ത് നവീൻ ബാബു ആത്മഹത്യ ചെയ്തുവെന്നാണ് കേസ്.

Content Highlight : Naveen Babu Death Case: Copy of Supplementary Charge Sheet in Reinvestigation Accessed by Reporter

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter