Dailyhunt
'നിന്റെ അമ്മയാണെങ്കില്‍ നീ പറയുവോടാ, അവന്റെ മുഖം ഞാൻ മറക്കില്ല' ചുട്ട മറുപടിയുമായി രഞ്ജിനി ഹരിദാസ്

'നിന്റെ അമ്മയാണെങ്കില്‍ നീ പറയുവോടാ, അവന്റെ മുഖം ഞാൻ മറക്കില്ല' ചുട്ട മറുപടിയുമായി രഞ്ജിനി ഹരിദാസ്

Reporter 1 week ago

ഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചില്‍ നടന്ന 'അതിരടി' പ്രമോഷനല്‍ ഇവന്റിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ടൊവിനോ തോമസും േബസില്‍ ജോസഫുമടക്കമുളള താരങ്ങളെ കാണാൻ ആയിരങ്ങളാണ് ബീച്ചില്‍ തടിച്ചു കൂടിയത്. വൻ ജനാവലി വന്നതോടെ തിക്കിലും തിരക്കിലും കുറച്ച്‌ കുട്ടികളെ കാണാനില്ലെന്ന പരാതി ഉയർന്നിരുന്നു. ഈ പരാതി മൈക്കിലൂടെ രഞ്ജിനി വിളിച്ച പറയുന്നതിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ പരിഹസിച്ചു. ഇതിന് രഞ്ജിനി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

മാമ്പറയ്ക്കല്‍ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തിയതി പുറത്ത്

'നിന്റെ അമ്മയാണെങ്കില്‍ നീ പറയുവോടാ, അങ്ങനെ? എന്തുവാഡേ, എന്ത് ബോറാണ്. ഒരാളെ കാണുന്നില്ലെന്ന് പറയുമ്പോള്‍ തമാശ. ഇതാണ് മനുഷ്യരുടെ പ്രശ്നം. പത്ത് പേർ ചാവുമ്പോള്‍ കിടന്ന് ചിരിക്കും. നിങ്ങള്‍ ഇത്രയും മനോഹരമായി നില്‍ക്കുമ്പോള്‍ ഇടയ്ക്ക് ഒരെണ്ണം. അവന്റെ മുഖം ഞാൻ മറക്കില്ല,' രഞ്ജിനിയുടെ വാക്കുകള്‍. രഞ്ജിനി മൈക്കിലൂടെ കുട്ടികളുടെ പേരുകള്‍ അടക്കം വിളിച്ചു പറഞ്ഞു. അതിനുശേഷം ടൊവിനോയാണ് കാര്യങ്ങള്‍ ഏറ്റെടുത്തത്.

''ഇത് തമാശ പറയേണ്ട വിഷയമല്ല സുഹൃത്തേ മനസ്സിലാക്കൂ, കുട്ടികളെ കിട്ടുന്നതുവരെ അവരുടെ വീട്ടുകാർക്ക് സമാധാനം ഉണ്ടാകില്ല, നമുക്കും ആ സമാധാനം ഉണ്ടാകരുത്. ദയവായി എല്ലാവരും സഹകരിച്ച്‌ ആ കുട്ടികളെ കണ്ടുപിടിക്കൂ.''-ടൊവിനോയുടെ വാക്കുകള്‍. ഈ വിഡിയോ വൈറലായതോടെ ടൊവിനോ തോമസിനെയും രഞ്ജിനി ഹരിദാസിനെയും പ്രശംസിച്ച്‌ നിരവധിപ്പേരാണ് എത്തുന്നത്.

പേട്രിയറ്റ് ഒരു പാഠപുസ്തകം, യുവാക്കളും വിദ്യാർത്ഥികളും ഉറപ്പായും കണ്ടിരിക്കേണ്ട സിനിമ: വി ശിവൻകുട്ടി

അതേസമയം മെയ് 14 നാണ് അതിരടി തിയേറ്ററുകളില്‍ എത്തുന്നത്. നവാഗതനായ അരുണ്‍ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സാം കുട്ടി എന്ന കഥാപാത്രമായി ബേസില്‍ എത്തുമ്പോള്‍ ശ്രീക്കുട്ടൻ വെള്ളായണി എന്ന കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്.

Content Highlights: Ranjini Haridas has issued a sharp response to individuals who mocked children going missing in a crowded setting. Highlighting the seriousness of such incidents, she criticized the lack of empathy shown on social media and emphasized the importance of child safety and responsible public behavior.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter