Dailyhunt
'നിന്റെ സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ്'; ഭാര്യയുടെ സിനിമയ്ക്ക് അഭിനന്ദനങ്ങളുമായി ജിത്തു മാധവന്‍

'നിന്റെ സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ്'; ഭാര്യയുടെ സിനിമയ്ക്ക് അഭിനന്ദനങ്ങളുമായി ജിത്തു മാധവന്‍

Reporter 1 week ago

ഭാര്യ ഷിഫിനയുടെ ആദ്യ സംവിധാന സംരംഭത്തിന് ആശംസകളുമായി സംവിധായകന്‍ ജിത്തു മാധവന്‍. 'രോമാഞ്ചം', 'ആവേശം' എന്നീ ഹിറ്റ് ചിത്രങ്ങളില്‍ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ച ഷിഫിന ബബിന്‍ പക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നതായി ജിത്തു മാധവന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ അറിയിച്ചു.

'രചയിതാവും സംവിധായികയുമായ ഷിഫിന ബബിന്‍ പക്കറിന് അഭിനന്ദനങ്ങള്‍! നിന്റെ സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ്, നിന്റെ കഠിനാധ്വാനത്തിന്റെയും പോരാട്ടങ്ങളുടെയും ഫലം, നീ നേരിട്ട അപമാനങ്ങള്‍ക്കുള്ള മറുപടി. ഇവിടെ വരെ എത്താന്‍ നീ അനുഭവിച്ച കഷ്ടപ്പാടുകള്‍ എനിക്കറിയാം.

നീയാകുക എന്നത് അത്ര എളുപ്പമല്ല, നീ ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യുക എന്നതും പ്രയാസമാണ്. ഒരു അമ്മയായിരിക്കുക, ഒപ്പം ഉത്തരവാദിത്തമില്ലാത്ത, പിന്തുണ നല്‍കാത്ത ഒരു ഭര്‍ത്താവിന്റെ ഭാര്യയായിരിക്കുക (അത്തരമൊരു മനുഷ്യനായതില്‍ ക്ഷമിക്കണം), ഇതിനിടയില്‍ സ്വന്തമായി ഒരു കരിയര്‍ കെട്ടിപ്പടുക്കുക, തിരക്കഥ എഴുതുക, അതൊരു പ്രോജക്റ്റാക്കി മാറ്റുക ഇതൊന്നും അത്ര എളുപ്പമുള്ള കാര്യമല്ല. വലിയൊരു കൈയടി!

തിയേറ്ററില്‍ നിന്റെയും നമ്മുടെ പ്രിയപ്പെട്ട പൈലിയുടെയും കൂടെയിരുന്ന് നിന്റെ സിനിമ കാണാനും, പടം കഴിയുമ്പോള്‍ നിന്റെ പേര് തെളിയുന്നത് കണ്ട് ജനം കൈയടിക്കുന്നത് സാക്ഷ്യം വഹിക്കാനും ഞാന്‍ കാത്തിരിക്കുന്നു. നിനക്കിത് നന്നായി ചെയ്യാന്‍ കഴിയുമെന്ന് എനിക്കറിയാം. ഐ ലവ് യു ഡാര്‍ലിംഗ്'', ജിത്തു കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.




'കാട്ടാളന്‍' കര്‍ണാടക വിതരണാവകാശം ഏറ്റെടുത്ത് ഹോംബാലെ ഫിലിംസ്

അനന്തു എന്റര്‍ടെയ്ന്‍മെന്റ്‌സ്, തിയേറ്റര്‍ ഓഫ് ഡ്രീംസ് എന്നീ ശ്രദ്ധേയ പ്രൊഡക്ഷന്‍ കമ്പനികള്‍ സംയുക്തമായി ഒരുക്കുന്നതാണ് ചിത്രം. ചിത്രത്തിന്റെ പൂജയും സ്വിച്ച്‌ ഓണ്‍ കര്‍മ്മവും കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നിരുന്നു. സിനിമയുടെ ചിത്രീകരണം കൊടുങ്ങല്ലൂരില്‍ പുരോഗമിക്കുകയാണ്. വലിയൊരു താരനിര അണിനിരക്കുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

ഛായാഗ്രഹണം: ആല്‍ബി, എഡിറ്റര്‍: വിവേക് ഹര്‍ഷന്‍, സംഗീതം: ബിബിന്‍ അശോക്, ഗാനരചന: വിനായക് ശശികുമാര്‍, സൗണ്ട് ഡിസൈന്‍: വിഷ്ണു ഗോവിന്ദ്, ആര്‍ട്ട് ഡയറക്ടര്‍: ദിലീപ് നാഥ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം: മഷര്‍ ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: മന്‍സൂര്‍ റഷീദ്, അസ്സോസിയേറ്റ് ഡയറക്ടര്‍: ജോമി ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിഷോര്‍ പുറക്കാട്ടിരി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: രാംജിത്ത് പ്രഭാത്, നൃത്തസംവിധാനം: ഷെരീഫ് മാസ്റ്റര്‍, സുമേഷ് മാസ്റ്റര്‍, സംഘട്ടനം: അഷറഫ് ഗുരുക്കള്‍, സിങ്ക് സൗണ്ട്: വൈശാഖ്, സ്റ്റില്‍സ്: ഷെയ്ന്‍, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.

Content Highlights: Jeethu Madhavan wishes Shifina Babin Pakkar all the best for her directorial debut

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter