Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നിങ്ങള്‍ നല്ല നടപ്പാണോ നടക്കുന്നത്;  എങ്ങനെയാണ് ശരിയായി നടക്കേണ്ടതെന്ന് അറിയാമോ?

നിങ്ങള്‍ നല്ല നടപ്പാണോ നടക്കുന്നത്; എങ്ങനെയാണ് ശരിയായി നടക്കേണ്ടതെന്ന് അറിയാമോ?

Reporter 3 weeks ago

നിങ്ങള്‍ എങ്ങനെയാണ് നടക്കുന്നതെന്ന് ഒന്ന് ആലോചിച്ച്‌ നോക്കൂ. ചില ആളുകളെ കണ്ടിട്ടില്ലേ അവര്‍ ഫോണില്‍ നോക്കി നടക്കും.

മറ്റുചിലര്‍ പതുക്കെ നടക്കും ചിലര് തോള് ചരിച്ച്‌ നടക്കും. ഇനിയും ചിലര്‍ സ്പീഡില്‍ നടക്കും. അങ്ങനെ പല രീതിയിലാവാം നടത്തം അല്ലേ?. എന്നാല്‍ ദിവസവും നടക്കുന്ന രീതി നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. നടക്കുമ്പോഴുള്ള ചില ശീലങ്ങള്‍ ശരീരനില, ചലനം, മൊത്തത്തിലുള്ള ശാരീരിക ക്ഷേമം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ സ്വാധീനം ചെലുത്തുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ഫോണിലേക്ക് നോക്കിയുളള നടത്തം

നടക്കുമ്പോള്‍ നിരന്തരം ഫോണിലേക്ക് നോക്കുന്നത് ശരീരത്തിന്റെ ഗുരുത്വാകര്‍ഷണ കേന്ദ്രത്തെ മുന്നോട്ട് മാറ്റുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പഠനങ്ങള്‍ അനുസരിച്ച്‌ ഇങ്ങനെ ഫോണില്‍ നോക്കി കുനിഞ്ഞ് നടക്കുന്നത് കഴുത്തിലും തോളിലും പുറകുവശത്തും ആയാസം വര്‍ധിപ്പിക്കുന്നു. ഇത് ക്രമേണ വിട്ടുമാറാത്ത അസ്വസ്ഥതയ്ക്കും നട്ടെല്ലിന് സമ്മര്‍ദ്ദമുണ്ടാകാനും കാരണമാകും.




ദിവസവും വ്യായാമം ചെയ്തിട്ടും ശരീരഭാരം കുറയുന്നില്ലേ?; ഈ മൂന്ന് രീതികള്‍ പരീക്ഷിച്ചുനോക്കൂ

വളരെ പതുക്കെയുള്ള നടത്തം

വളരെ പതുക്കയോ ഇടവിട്ടുളളതോ ആയ ചുവടുകളോടെ നടക്കുന്നത് സ്വാഭാവിക ഇടുപ്പ് ചലനത്തേയും പേശികളുടെ ഉത്തേജനത്തേയും കുറയ്ക്കും. ഗ്ലൂട്ടുകളും കോര്‍ പേശികളും നട്ടെല്ലിന്റെയും പെല്‍വിസിന്റെയും ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. ശരിയല്ലാത്ത രീതിയില്‍ നടക്കുമ്പോള്‍ കാലക്രമേണ ഇവിടങ്ങളിലെ പേശി ഗ്രൂപ്പുകള്‍ ദുര്‍ബലപ്പെടും.

കുനിഞ്ഞും മുന്നോട്ട് ആഞ്ഞുമുള്ള നടത്തം

മുന്നോട്ട് ആഞ്ഞുള്ളതോ കുനിഞ്ഞുള്ളതോ ആയ നടത്തം തുടക്കത്തില്‍ ദോഷകരമായി തോന്നില്ല എങ്കിലും ഇത് പതിവാകുമ്പോള്‍ ദോഷമുണ്ടാക്കും. അസമമായ ഭാരവിതരണവും തെറ്റായ പാദ സ്ഥാനവും കാല്‍മുട്ടുകള്‍, ഇടുപ്പ്, നട്ടെല്ല് എന്നിവയില്‍ അധിക സമ്മര്‍ദ്ദം ചെലുത്തും. ഇത് നാളുകള്‍ കഴിയുമ്പോള്‍ സന്ധികളില്‍ തേയ്മാനം ഉണ്ടാക്കും.




ചായയിലും കാപ്പിയിലും പഞ്ചസാര ഒഴിവാക്കിയാല്‍ പ്രമേഹം നിയന്ത്രിക്കാനാകുമോ?

കാലുകള്‍ ശരിയായി ഉയര്‍ത്താതെ നടക്കുന്നത്

കാലുകള്‍ ശരിയായി ഉയര്‍ത്താതെ നടക്കുന്നത് വീഴ്ചയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. നടക്കുമ്പോള്‍ കാലിന്റെ ചലനശേഷി കുറയുന്നത് തടയുന്നതിനായി ഇത്തരത്തിലുള്ള നടത്തങ്ങള്‍ ഒഴിവാക്കേണ്ടതാണ്. കാലുകള്‍ ശരിയായി ഉയര്‍ത്താതെ നടക്കുന്നത് പ്രായമായവരില്‍ ഇടറിവീഴാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഇത്തരത്തിലുളള നടത്തം കാലക്രമേണ പതിവ് ദൈനംദിന ശാരീരിക പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അസ്വസ്ഥത, ചലനശേഷി എന്നിവയുണ്ടാക്കിയേക്കാം.

കാര്യക്ഷമമായ നടത്തം ഒന്നിലധികം പേശി ഗ്രൂപ്പുകളെ സജീവമാക്കി നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരിയായ നടത്ത രീതി ഗ്ലൂട്ടുകള്‍, ഉപ്പൂറ്റികള്‍, കോര്‍ എന്നിവയുള്‍പ്പെടെ വലിയ പേശി ഗ്രൂപ്പുകളെ സജീവമാക്കി നിലനിര്‍ത്തുന്നു. അതുപോലെ ബാലന്‍സ്, സ്റ്റാമിന, കലോറി കത്തിക്കല്‍, സന്ധികളുടെ ചലനശേഷി എന്നിവ മെച്ചപ്പെടുത്തുന്നു. അതേസമയം മോശം നടത്ത ശീലങ്ങള്‍ ഈ ആരോഗ്യ ഗുണങ്ങളില്‍ പലതും ഇല്ലാതാക്കിയേക്കാം.

Content Highlights : Health experts say that certain walking habits can have an impact on posture, mobility, and overall physical well-being.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter