നിങ്ങള്‍ സുഹൃത്തിനോട് എന്തെങ്കിലും ഒന്നിനെക്കുറിച്ച് സംസാരിക്കുന്നു. പിന്നാലെ ഫോണ്‍ നോക്കിയാല്‍ ഫേസ്ബുക്കിലോ ഇന്‍സ്റ്റഗ്രാമിലോ അതേ ഉല്‍പ്പന്നത്തിന്റെ പരസ്യം കാണുന്നു.
ഇത്തരം അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ട്. ഫോണ്‍ നമ്മുടെ സംഭാഷണങ്ങള്‍ രഹസ്യമായി കേള്‍ക്കുന്നുണ്ടോ എന്ന സംശയം പലര്‍ക്കുമുണ്ട്. എന്നാല്‍ ഫോണ്‍ ഒരാളുടെ സംഭാഷണങ്ങള്‍ കേള്‍ക്കുന്നതുകൊണ്ടാണ് പരസ്യങ്ങള്‍ വരുന്നതെന്ന് ഇതുകൊണ്ടുമാത്രം ഉറപ്പിക്കാനാവില്ല. നമ്മള് ഇന്റര്‍നെറ്റില്‍ നടത്തുന്ന തിരച്ചിലുകള്‍, സന്ദര്‍ശിക്കുന്ന വെബ്സൈറ്റുകള്‍, ഷോപ്പിങ് ആപ്പുകളിലെ പ്രവര്‍ത്തനങ്ങള്‍, ലൊക്കേഷന്‍ വിവരങ്ങള്‍, പരസ്യങ്ങളോടുള്ള പ്രതികരണങ്ങള്‍ എന്നിവയെല്ലാം പരസ്യങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചേക്കാം. അതിനാല്‍ ഫോണിലെ ചില സ്വകാര്യതാ സെറ്റിങ്ങുകള് (Privacy Settings) പരിശോധിക്കുന്നത് നല്ലതാണ്.

മൈക്രോഫോണ്‍ അനുമതി (Microphone permission ) പരിശോധിക്കുക
ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള എല്ലാ ആപ്പുകള്‍ക്കും മൈക്രോഫോണ്‍ ഉപയോഗിക്കാനുള്ള അനുമതി നല്‍കേണ്ടതില്ല. ആവശ്യമില്ലാത്ത ആപ്പുകളുടെ അനുമതി ഒഴിവാക്കാം.ഇത് എങ്ങനെ ചെയ്യാമെന്ന് അറിയാം.
ഫോണിലെ Settings തുറക്കുക.
- Privacy അല്ലെങ്കില്‍ Apps എന്ന വിഭാഗത്തിലേക്ക് പോകുക.
- Permission Manager / Microphone തിരഞ്ഞെടുക്കുക.
- മൈക്രോഫോണ്‍ ആവശ്യമില്ലാത്ത ആപ്പുകള്‍ക്ക് Don't allow നല്‍കുക.
ഫോണിന്റെ മോഡലും ആന്‍ഡ്രോയിഡ് പതിപ്പും അനുസരിച്ച് മെനുവില്‍ വ്യത്യാസമുണ്ടാകാം. മൈക്രോഫോണ്‍ അനുമതി നിയന്ത്രിക്കുന്നത് സ്വകാര്യത മെച്ചപ്പെടുത്താന്‍ സഹായിക്കും. എന്നാല്‍ ഇതുകൊണ്ടുമാത്രം പരസ്യങ്ങള്‍ ഇല്ലാതാകില്ല.

ഗൂഗിളിന്റെ പരസ്യ സെറ്റിങ്ങുകള് മാറ്റാം
നിങ്ങളുടെ താല്പര്യങ്ങള്ക്കും ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്കും അനുയോജ്യമായ പരസ്യങ്ങള്‍ കാണിക്കാന്‍ പരസ്യ പ്ലാറ്റ്ഫോമുകള് വിവിധ വിവരങ്ങള്‍ ഉപയോഗിച്ചേക്കാം. ഗൂഗിളില്‍ ലഭ്യമായ പരസ്യ സ്വകാര്യതാ നിയന്ത്രണങ്ങള്‍(Advertising Privacy Controsl) പരിശോധിക്കാം.
- ഫോണിലെ Settings തുറക്കുക.
- Google വിഭാഗത്തിലേക്ക് പോകുക.
- All services അല്ലെങ്കില്‍ ലഭ്യമായ സമാന വിഭാഗം തുറക്കുക.
- Ads അല്ലെങ്കില്‍ Ads privacy എന്ന ഓപ്ഷന് പരിശോധിക്കുക.
- പരസ്യ നിയന്ത്രണങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക.
ഉപയോഗിക്കുന്ന ഫോണ്‍ ഏതാണെന്നത് അനുസരിച്ച് ഈ ഓപ്ഷനുകള്‍ കണ്ടെത്തുന്ന രീതി വ്യത്യാസപ്പെടാം.

ഗൂഗിള്‍ അക്കൗണ്ടിലെ പ്രവര്‍ത്തനവിവരങ്ങള്‍ നിയന്ത്രിക്കാം
നിങ്ങള്‍ ഓണ്‍ലൈനില്‍ നടത്തുന്ന ചില പ്രവര്‍ത്തനങ്ങള്‍ ഗൂഗിള്‍ അക്കൗണ്ടില്‍ സൂക്ഷിക്കപ്പെടാം. ഇത് നിയന്ത്രിക്കാന്‍ അക്കൗണ്ടിലെ
സ്വകാര്യതാ സെറ്റിങ്ങുകള് പരിശോധിക്കാം.
- Google Account തുറക്കുക.
Data & privacy തിരഞ്ഞെടുക്കുക.
Web & App Activity എന്ന വിഭാഗം തുറക്കുക.- പ്രവര്‍ത്തനവിവരങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സെറ്റിങ്ങുകള് പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക. ഇതിലൂടെ ചില പ്രവര്ത്തനവിവരങ്ങളുടെ ശേഖരണം നിയന്ത്രിക്കാനാകും.
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പരസ്യ നിയന്ത്രണങ്ങള്‍ പരിശോധിക്കാം
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലും പരസ്യവുമായി ബന്ധപ്പെട്ട സ്വകാര്യതാ നിയന്ത്രണങ്ങളുണ്ട്. ഇതിനായി ആപ്പിലെ Accounts Center തുറന്ന് ലഭ്യമായ Your information and permissions, Your activity off Meta technologies, പരസ്യ മുന്‍ഗണനകള്‍ തുടങ്ങിയ വിഭാഗങ്ങള്‍ പരിശോധിക്കുക. അക്കൗണ്ടും ആപ്പിന്റെ പതിപ്പും അനുസരിച്ച് ഓപ്ഷനുകളില്‍ മാറ്റമുണ്ടാകാം.
Content Highlights :Did you know that your smartphone might be secretly listening to your conversations? You can put an end to this permanently by making a few adjustments to your phone's settings. Learn how to stop advertisements from appearing

