Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നിര്‍ണായക മത്സരത്തിലും രക്ഷയില്ല! പഞ്ചാബിന് ആറാം തോല്‍വി; പ്ലേ ഓഫ് കഠിനം

നിര്‍ണായക മത്സരത്തിലും രക്ഷയില്ല! പഞ്ചാബിന് ആറാം തോല്‍വി; പ്ലേ ഓഫ് കഠിനം

Reporter 2 days ago

ന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ജയത്തോടെ പ്ലേ ഓഫ് സാധ്യത വര്‍ധിപ്പിക്കാനായിരുന്നു പഞ്ചാബ് കിങ്‌സ് ആര്‍സിബിക്കെതിരെ കളിക്കാനിറങ്ങിയത്.

എന്നാല്‍, ടീമിന് ഒരുഘട്ടത്തിലും പിടിച്ചുനില്‍ക്കാനായില്ല. ഒടുവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് 23 റണ്‍സിന് തോറ്റതോടെ പ്ലേ ഓഫ് സാധ്യത തുലാസിലായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബിക്കുവേണ്ടി വെങ്കിടേഷ് അയ്യര്‍ മികച്ച പ്രകടനം നടത്തി. 40 പന്തില്‍ 74 റണ്‍സാണ് താരം നേടിയത്. വിരാട് കോഹ്ലി അര്‍ധ സെഞ്ചുറി നേടി. 37 പന്തില്‍ 58 റണ്‍സാണ് താരം നേടിയത്. ദേവ്ദത്ത് പടിക്കല്‍ (45), ടിം ഡേവിഡ് (28) എന്നിവരും തിളങ്ങി. ജേക്കബ് ബെതല്‍ (11) വേഗം മടങ്ങി. പഞ്ചാബിനുവേണ്ടി ഹര്‍പ്രീത് ബ്രാര്‍ രണ്ടുവിക്കറ്റെടുത്തു. യൂസ്വേന്ദ്ര ചാഹല്‍ ഒരുവിക്കറ്റെടുത്തു.

അദ്ദേഹം ഐപിഎലിലെ എക്കാലത്തെയും മികച്ച താരം; കൊല്‍ക്കത്ത താരത്തിന് മാര്‍ക്കിട്ട് അമ്പാട്ടി റായുഡു

മറുപടി ബാറ്റിങ്ങിനിറങ്ങിനിറങ്ങിയ പഞ്ചാബിനുവേണ്ടി ശശാങ്ക സിങ് മാത്രമാണ് വലിയ സകോര്‍ പിന്തുടരുന്ന രീതിയില്‍ ബാറ്റുവീശിയത്. കൂപ്പര്‍ കോണൊലിയും (37), സുയാന്‍ഷ് ഷെഡ്‌ജെയും (35), മാര്‍ക്കസ് സ്‌റ്റോയ്‌നിസും (37) പൊരുതിയെങ്കിലും ഫലം കണ്ടില്ല. ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യയും (പൂജ്യം), പ്രഭ്‌സിമ്രാന്‍ സിങ്ങും (രണ്ട്) അതിവേഗം മടങ്ങി. നായകന്‍ ശ്രേയസ് അയ്യരും നിരാശപ്പെടുത്തി (ഒന്ന്). ആര്‍സിബിക്കുവേണ്ടി റാസിഖ് സലാം മൂന്നുവിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍ രണ്ടും ജോഷ് ഹേസല്‍വുഡ്, സുയാഷ് ശര്‍മ, റൊമാരിയോ ഷെഫേഡ് എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു.

content highlights: No salvation even in a crucial match! Sixth defeat for Punjab; play-off qualification looks tough

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter