Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ഞങ്ങളുടെ ഇടയില്‍ പ്രശ്‌നമൊന്നുമില്ല, എല്ലാവരും നല്ല കമ്പനിയാണ്'; നസ്‌ലെന്‍

'ഞങ്ങളുടെ ഇടയില്‍ പ്രശ്‌നമൊന്നുമില്ല, എല്ലാവരും നല്ല കമ്പനിയാണ്'; നസ്‌ലെന്‍

Reporter 1 week ago

ലയാള സിനിമയില്‍ വളര്‍ന്നു വരുന്ന സൂപ്പര്‍ താരങ്ങളാണ് നസ്ലനെ സന്ദീപുമൊക്കെ. വാഴ2 ഇറങ്ങിയതിനു ശേഷം ഹാഷിറിനെയും മലയാള സിനിമയിലെ വളര്‍ന്നു വരുന്ന ജനപ്രിയ താരമെന്നാണ് വിശേഷിപ്പിക്കുന്നത്.

പലപ്പോഴും ഈ യുവതാരങ്ങളെ താരതമ്മ്യം ചെയ്യുന്ന രീതിയിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ചര്‍ച്ചകള്‍ കാണുമ്പോള്‍ എന്താണ് തോന്നുന്നതെന്ന് പറയുകയാണ് നസ്‌ലെന്‍. ദ ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ ഇന്റര്‍വ്യൂവിലാണ് താരം ഇക്കാര്യം പറയുന്നത്.

'സന്ദീപിന്റെ ഏതെങ്കിലും സിനിമ ഇറങ്ങുമ്പോള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ നസ്‌ലെനെ വഴി മാറി നിക്ക് തുടങ്ങിയ ക്യാപ്ഷനൊക്കെയാണ്. വാഴ2 വന്നപ്പോഴും ഇങ്ങനൊക്കെ തന്നെയാണ്, ഞാന്‍ എന്ത് ചെയ്തിട്ടാണ് ഇങ്ങനൊക്കെ പറയുന്നതെന്ന് എനിക്കറിയില്ല. പക്ഷെ ഞങ്ങളെല്ലാവരും തമ്മില്‍ നല്ല കമ്പിനിയാണെന്ന് ഇവര്‍ക്ക് അറിയില്ലലോ. ഞങ്ങളെല്ലാവവരും ഒരുമിച്ചൊരു സിനിമ വരാനും സാധ്യതയുണ്ട്'-നസ്‌ലെന്‍ പറഞ്ഞു.

നസ്‌ലെനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. പുതിയ സ്‌റ്റൈലിലാണ് നസ്ലെന്‍ ചിത്രത്തിലെത്തുന്നത്. ജൂണ്‍ അഞ്ചിനാണ് സിനിമ തിയേറ്ററില്‍ എത്തുന്നത്.നസ്ലെന്‍ അവതരിപ്പിക്കുന്ന വിനീത് മാധവന്‍ എന്ന കഥാപാത്രവും സംവിധായകന്‍ ആകാനുള്ള അയാളുടെ യാത്രയുമാണ് സിനിമ പറയുന്നത്.

മമ്മൂക്കയുടെ വല്യേട്ടനിലെ കഥാപാത്രം പോലെ ആകണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്, പക്ഷെ എനിക്ക് അതിന് ആവില്ല; നസ്‌ലെൻ

സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രമാണ്. രാമു സുനില്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ജേക്ക്സ് ബിജോയ് ആണ്. അഭിനവ് സുന്ദര്‍ നായക്കും അരോള്‍ നിതിനും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

സംഗീതം ഒരുക്കിയത് ജേക്‌സ് ബിജോയ് ആണ്. സഞ്ജിത് ഹെഗ്ഡെ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. വിശ്വജിത്താണ് ക്യാമറ. 2026ല്‍ നസ്ലെന്റേതായി ആദ്യം പുറത്തിറങ്ങുന്ന ചിത്രമാകും മോളിവുഡ് ടൈംസ്. നിരവധി താരങ്ങള്‍ കാമിയോ റോളുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം ഒരുപാട് പ്രതീക്ഷകള്‍ നല്‍കുന്ന ഒരു സിനിമയാണ്. അതേസമയം, ആസിഫ് അലി നായകനാകുന്ന ടിക്കി ടാക്കയാണ് നസ്ലെന്‍ ഭാഗമാകുന്ന മറ്റൊരു പ്രോജക്‌ട്. മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും നസ്ലെന്‍ പ്രധാന വേഷത്തിലുണ്ട്.

Content Highlights: Naslen about social media comparison between Sandeep and Hashir

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter