Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഒമാനില്‍ വേനല്‍ച്ചൂട് കടുക്കുന്നു; വിവിധ മേഖലകളില്‍ താപനില 47 ഡിഗ്രി കടന്നു

ഒമാനില്‍ വേനല്‍ച്ചൂട് കടുക്കുന്നു; വിവിധ മേഖലകളില്‍ താപനില 47 ഡിഗ്രി കടന്നു

Reporter 0 months ago

സ്കറ്റ്: ഒമാനില്‍ വേനല്‍ക്കാല താപനില അസാധാരണമാംവിധം ഉയരുന്നതായി സിവില്‍ ഏവിയേഷൻ അതോറിറ്റിയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിച്ചു.

രാജ്യത്തിന്റെ വിവിധ വിലായത്തുകളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് റെക്കോർഡ് ചൂടാണ്. ഒമാനില്‍ ഇത്തവണ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയർന്ന താപനിലയായ 47.5 ഡിഗ്രി സെല്‍ഷ്യസാണ്. അല്‍ റുസ്താഖിലാണ് ഈ ഉയർന്ന താപനില റിപ്പോർട്ട് ചെയ്തത്.




ഈ രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഇനി ഡ്രൈവിങ് ലൈസൻസ് ദുബായില്‍ മാറ്റിയെടുക്കാം; നിയമവുമായി ആർടിഎ

ഫഹൂദില്‍ 47.2 ഡിഗ്രി സെല്‍ഷ്യസും ദംവാ അല്‍ തയീനില്‍ 47.0 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തിയതോടെ മറ്റ് അടുത്ത പ്രദേശങ്ങളും ഉയർന്ന താപനിലയിലാണ് ഒന്നിലധികം ഗവർണറേറ്റുകളിലേക്ക് ചൂട് വ്യാപിച്ചതിനാല്‍ മെർക്കുറി ലെവല്‍ 40-കളുടെ മധ്യത്തേക്കാള്‍ വളരെ ഉയർന്ന നിലയിലെത്തി. അല്‍ അമറാത്ത്, സുനൈന, ബിദിയ അല്‍ കാമില്‍, സമൈല്‍ എന്നിവിടങ്ങളില്‍ 46.6 ഡിഗ്രി താപനില രേഖപ്പെടുത്തി.

Content Highlights: Oman is experiencing severe summer temperatures, with several areas recording above 47°C. Authorities have advised residents to take precautions against extreme heat conditions.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter