Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഒരു സീറ്റില്‍ 3 യാത്രക്കാര്‍ വീതം; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന ട്രെയിന്‍

ഒരു സീറ്റില്‍ 3 യാത്രക്കാര്‍ വീതം; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന ട്രെയിന്‍

Reporter 3 months ago

റ്റവുമധികം ആളുകള്‍ ആശ്രയിക്കുന്ന യാത്രാമാര്‍ഗ്ഗമാണ് ട്രെയിന്‍ സര്‍വ്വീസ്. ദീര്‍ഘദൂര യാത്രകള്‍ക്കായാലും ഹ്രസ്വദൂര യാത്രകള്‍ക്കായാലും ആളുകള്‍ ഇന്ത്യന്‍ റെയില്‍വേയെ ഒരുപോലെ ആശ്രയിക്കുന്നുണ്ട്.

നിങ്ങളും യാത്രക്കാരെയുംകൊണ്ട് തിങ്ങി നിറഞ്ഞ് പോകുന്ന ട്രെയിനുകളില്‍ കയറുകയും ആ കാഴ്ച റെയില്‍വേ സ്റ്റേഷനില്‍നിന്ന് കാണുകയും ചെയ്ത അനുഭവം ഉണ്ടായിട്ടുണ്ടാവും അല്ലേ?. എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ യാത്രചെയ്യുന്ന ട്രെയിനുകള്‍ ഏതൊക്കെയാണെന്ന് അറിയാമോ?

ഒരു സീറ്റില്‍ മൂന്നോ നാലോ യാത്രക്കാര്‍ വീതം

കന്യാകുമാരിയില്‍ നിന്ന് മംഗളൂരുവിലേക്കുള്ള പരശുറാം എക്‌സ്പ്രസ് 267.67% യാത്രക്കാരുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. (തിരുവനന്തപുരത്തിനും ന്യൂഡല്‍ഹിക്കും ഇടയില്‍) മൂന്നാം സ്ഥാനത്തും), തിരുവനന്തപുരം നോര്‍ത്ത്-ഇന്‍ഡോര്‍ ജംഗ്ഷന്‍ എക്‌സ്പ്രസ് 266.24% യാത്രക്കാരുമായി രണ്ടാം സ്ഥാനത്തും, കേരള എക്‌സ്പ്രസ് (തിരുവനന്തപുരത്തിനും ന്യൂഡല്‍ഹിക്കും ഇടയില്‍) 259.88% യാത്രക്കാരുമായി വിവേക് എക്‌സ്പ്രസ് (ഓഖയ്ക്കും തൂത്തുക്കുടിക്കും ഇടയില്‍) 252.72% യാത്രക്കാരുമായി മൂന്നാം സ്ഥാനത്തും ഇടം നേടി.




ഇന്ത്യയില്‍ നമ്പര്‍പ്ലേറ്റ് ഇല്ലാതെ വാഹനം ഓടിക്കാന്‍ അധികാരമുള്ള ആ രണ്ട് വ്യക്തികള്‍ ആരാണ്

കന്യാകുമാരിക്കും ശ്രീ മാതാ വൈഷ്‌ണോ ദേവി കത്രയ്ക്കും ഇടയിലുള്ള ഹിമസാഗര്‍ എക്‌സ്പ്രസ്, ജാംനഗര്‍-തിരുനെല്‍വേലി എക്‌സ്പ്രസ്, എറണാകുളം-ഓഖ എക്‌സ്പ്രസ്, ഗാന്ധിധാം-നാഗര്‍കോവില്‍ എക്‌സ്പ്രസ്, ഗോണ്ടിയയ്ക്കും കോലാപൂരിനും ഇടയിലുള്ള മഹാരാഷ്ട്ര എക്‌സ്പ്രസ് എന്നിവ ഇതേ ക്രമത്തില്‍ തൊട്ടുപിന്നിലുണ്ട്. ഈ പട്ടികയിലെ ഏറ്റവും കുറഞ്ഞ യാത്രക്കാരുടെ എണ്ണം - മഹാരാഷ്ട്ര എക്‌സ്പ്രസിനാണ്(247.51% ). കന്യാകുമാരിയില്‍ നിന്ന് മംഗളൂരുവിലേക്കുള്ള പരശുറാം എക്‌സ്പ്രസ് 267.67% യാത്രക്കാരുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് എന്ന് പറയുമ്പോള്‍ ഒരു സീറ്റില്‍ കുറഞ്ഞത് മൂന്നോ നാലോ യാത്രക്കാര്‍ യാത്രചെയ്യുന്നുണ്ടെന്നര്‍ഥം.

വന്ദേ ഭാരത് എക്‌സ്പ്രസില്‍ തിരുവനന്തപുരം-മംഗലാപുരം റൂട്ട് 187.78% യാത്രക്കാരുമായി ഒന്നാം സ്ഥാനത്താണുള്ളത്. ഇതേ ട്രെയിന്‍ മടക്ക യാത്രയില്‍ 181.53% യാത്രക്കാരുമായി മൂന്നാം സ്ഥാനത്താണ്. വന്ദേ ഭാരത് എക്‌സ്പ്രസില്‍ ആദ്യ പത്തില്‍ ഇടം നേടിയ മറ്റ് റൂട്ടുകളില്‍ വാരണാസി-മീററ്റ് സിറ്റി റൂട്ട്, പട്‌ന-ഗോമതി നഗര്‍ റൂട്ട്, തിരുവനന്തപുരം-കാസര്‍ഗോഡ് റൂട്ട് എന്നിവ ഉള്‍പ്പെടുന്നു. അജ്മീര്‍ മുതല്‍ ചണ്ഡീഗഡ് വരെയും ഡല്‍ഹി മുതല്‍ സരായ് രോഹില്ല മുതല്‍ ജോധ്പൂര്‍ വരെയും ഉള്ള റൂട്ടുകളും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 2025-26 വര്‍ഷത്തില്‍ ദക്ഷിണ റെയില്‍വേ 229 പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തി. ആകെ 2513 യാത്രകള്‍ നടത്തുകയും മൊത്തം 32.97 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊളളുകയും ചെയ്തിട്ടുണ്ട്.

യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്ത് റെയില്‍വേ ഇപ്പോള്‍ കേരളത്തിലെ എറണാകുളത്തിനും ബീഹാറിലെ മുസാഫര്‍പൂരിനുമിടയില്‍ പ്രത്യേക പ്രതിവാര ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേയുടെ ഉയര്‍ന്ന ഡിമാന്‍ഡും കാര്യക്ഷമതയും ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Content Highlights : You too must have had the experience of boarding trains packed with passengers and seeing that view from the railway station, right? But do you know which trains in India are the most crowded?

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter